താങ്ക്സ് ഗിവിംഗ് ഡേയിൽ പിതാവിനും മകൾക്കും ദാരുണാന്ത്യം

ന്യൂയോര്‍ക്ക്: താങ്ക്സ് ഗിവിംഗ് ഡേയിൽ വീടിനു തീപിടിച്ചു പിതാവിനും ബുദ്ധിമാന്ദ്യമുള്ള മകൾക്കും ദാരുണാന്ത്യം.

കനത്ത പുകപടലത്തിൽ ശ്വാസം മുട്ടി പെർഫെക്ടൊ ആംബോൾഡ് (60) ഒസലിസ് ആംബോൾഡ് (20) എന്നിവരാണ് മരിച്ചത്.

ഹാരിസൺ അപ്പാർട്ട്മെന്റിലെ രണ്ടാം നിലയിലുള്ള വീടിനകത്തെ അടുക്കളയിൽ നിന്നാണു തീ ആളിപ്പടർന്നത്. അടച്ചു പൂട്ടിയ മുറിയിൽ നിന്നു രണ്ടുപേരേയും രക്ഷിക്കുന്നതിനു സഹോദരിമാർ നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു.

പെർഫെക്ടോയുടെ മറ്റൊരു മകൾ റോസാനാ സുവാരസിനെ (42) രണ്ടുപേരേയും രക്ഷപ്പെടുത്തുവാൻ നടത്തിയ ശ്രമത്തിനിടയിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭാര്യ ലൊറെൻസാ സുവാരസിനും (63) പൊള്ളലേറ്റിട്ടുണ്ട്. ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ചുനില അപ്പാർട്ട്മെന്റിലാണ് അപകടം ഉണ്ടായത്. അപകടത്തിൽപെട്ടവരുടെ നിലവിളി അപ്പാർട്ട്മെന്റ് മുഴുവനും കേൾക്കാമായിരുന്നുവെന്നു സമീപവാസികൾ പറഞ്ഞു. താങ്ക്സ് ഗിവിങ് ഡേയോടനുബന്ധിച്ചുള്ള പാചകം രാവിലെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അടുക്കളയിൽ നിന്ന് ആളിപ്പടർന്ന തീയുടെ പുക അപ്പാർട്ട്മെന്റ് മുഴുവൻ വ്യാപിച്ചിരുന്നു. അഗ്നിക്കിരയായ ഭാഗത്തു സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ഇതൊരു അപകടമായിരിക്കാമെന്നും അഗ്നിശമനാ സേനാംഗങ്ങൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News