ചെരുപ്പ് മോഷ്ടിച്ചു കൊണ്ടു പോകുന്ന പാമ്പിന്റെ വീഡിയോ വൈറല്‍

സോഷ്യൽ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തമായ നിരവധി വീഡിയോകളാണ് നമ്മൾ കാണുന്നത്. മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകളാണെങ്കിൽ അവയ്ക്ക് കൂടുതൽ കാഴ്ചക്കാരെയും ലഭിക്കും. മൃഗങ്ങളോടും മറ്റ് ജീവികളോടും ഉള്ള മനുഷ്യന്റെ അടങ്ങാത്ത ജിജ്ഞാസയാണ് ഈ വീഡിയോകൾ ജനപ്രിയമാകാൻ കാരണം.

ജിവികളിൽ, മനുഷ്യർക്ക് ഏറ്റവും കൗതുകകരമായ ഗ്രൂപ്പുകളിൽ ഒന്നാണ് പാമ്പുകൾ. പാമ്പുകളുടെ വീഡിയോകൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും സോഷ്യൽ മീഡിയയിൽ വൻതോതിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു.

സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പാമ്പ് ചെരുപ്പ് കടിച്ചെടുത്തു കൊണ്ട് ഇഴഞ്ഞു പോകുന്നതാണ് വീഡിയോയിലുള്ളത്. എന്താണ് സംഭവിച്ചത് എന്നറിയാൻ വീഡിയോ മുഴുവൻ കാണണം.

വീടിനു മുന്നിലേക്ക് ഇഴഞ്ഞു വരികയായിരുന്ന പാമ്പിനെ കണ്ട് വീട്ടുകാര്‍ ബഹളം വെയ്ക്കുകയും ചെരുപ്പെടുത്ത് പാമ്പിനു നേരെ എറിയുകയും ചെയ്തു. എന്നാല്‍, വീട്ടുകാരെ ഞെട്ടിച്ചുകൊണ്ട് പാമ്പ് ആ ചെരുപ്പ് കടിച്ചെടുത്ത് ഇഴഞ്ഞുപോയി. വീട്ടുകാര്‍ നോക്കി നില്‍ക്കെയാണ് പാമ്പ് ചെരുപ്പ് കടിച്ചെടുത്തതും തിരക്കൂകൂട്ടി അതുമായി തലയും പൊക്കിപ്പിടിച്ച് വേഗതയില്‍ ഇഴഞ്ഞ് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറിപ്പോകുകയും ചെയ്തത്. പാമ്പ് ചെരുപ്പും കടിച്ചെടുത്ത് കൊണ്ട് പാഞ്ഞുപോകുന്ന രംഗം കണ്ട് വീട്ടുകാര്‍ തന്നെ അതിശയപ്പെടുകയും ചിരിക്കുകയും ചെയ്യുന്നത് വീ‍ഡിയോയില്‍ വ്യക്തമാണ്.

വീഡിയോ കണ്ടവര്‍ക്ക് ഇത് കൗതുകമായി തോന്നി. ഒരുപക്ഷെ, ഇരയായിരിക്കുമെന്നു കരുതിയാകാം പാമ്പ് ചെരുപ്പുമായി കടന്നു കളഞ്ഞതെന്നാണ് മിക്ക കമന്റുകളും. ഇപ്പോൾ പാമ്പ് ചെരുപ്പ് വിഴുങ്ങി മരിക്കുമോ എന്ന ആശങ്ക പങ്കുവെക്കുന്നവരും കുറവല്ല. എന്തായാലും കാണാൻ ഇത്ര കൗതുകമുണർത്തുന്ന ഒരു ‘സ്നേക്ക് വീഡിയോ’ ഇതുവരെ കണ്ടിട്ടില്ലെന്നാണ് പലരുടെയും അഭിപ്രായം.

Print Friendly, PDF & Email

Leave a Comment

More News