ദുബായിലേക്കുള്ള വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഊഷ്മള സ്വീകരണമൊരുക്കി ദുബായ് ടൂറിസം പോലീസ്

ദുബായ്: ദുബായിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്ക് അനുദിനം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം കപ്പലിൽ എത്തിയ 5,186 വിനോദസഞ്ചാരികളെ ദുബായ് ടൂറിസം പോലീസ് തുറമുഖത്ത് സ്വീകരിച്ചു. അവർക്ക് സമ്മാനങ്ങൾ നൽകുകയും പ്രത്യേക കലാവിരുന്നൊരുക്കി അവരുടെ വിനോദ യാത്ര സുഖപ്രദമാക്കുകയും ചെയ്തു.

ഐഡ കോസ്മ എന്ന കപ്പലിലാണ് വിദേശ വിനോദ സഞ്ചാരികൾ എത്തിയത്. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ദുബായ് ടൂറിസ്റ്റ് പോലീസ് എപ്പോഴും സജ്ജമാണെന്ന് ഡയറക്ടർ ബ്രിഗേഡിയര്‍ ഖൽഫാൻ ഉബൈദ് അൽ ജലാഫ് പറഞ്ഞു. ആദ്യത്തെ എൽഎൻജി പ്രൊപ്പൽഷൻ ക്രൂയിസ് ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ആധുനികമായ 13 കപ്പലുകൾ ഐഡ കമ്പനിക്കുണ്ട്.

Print Friendly, PDF & Email

Leave a Comment

More News