മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കൺസ്യൂമേഴ്സ് ഫെഡറേഷൻ കേരള

കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ആലപ്പുഴ ജില്ലാ സമ്മേളനം ജില്ലാ സപ്ലെ ഓഫിസർ ഗാനാദേവി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ) ആലപ്പുഴ ജില്ലാ സമ്മേളനം സർക്കാറിനോട് അഭ്യർത്ഥിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് കാരണം കുടുംബ ബജറ്റ് താളം തെറ്റി നിൽക്കുന്ന സാധാരണക്കാരായ ഉപഭോക്‌താക്കൾ ഏറെ പ്രയാസം അനുഭവിക്കുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ഭരണഘടനാ ദിനത്തോടനുബന്ധിച്ചാണ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ആലപ്പുഴ ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. സിഡാം ഹാളിൽ ആലപ്പുഴ ജില്ലാ സപ്ലൈ ഓഫിസർ ഗാനാ ദേവി ഉദ്ഘാടനം ചെയ്തു. രാജു പള്ളിപറമ്പിൽ അദ്ധ്യനായിരുന്നു. സി.എഫ്. കെ സ്ഥാപക ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് ചെയർമാൻ സഖറിയാസ് എൻ സേവ്യർ, സംസ്ഥാന വൈസ് ചെയർമാൻ പി. അബ്ദുൽ മജീദ്, ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ ക്ലാരമ്മ പീറ്റർ, സകരിയ്യ പള്ളിക്കണ്ടി, ഇന്ദിരാദേവി, എസ്. ശ്രീജിത്ത്കുമാർ, കവയിത്രി സുവർണ്ണകുമാരി എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ വെച്ച് മികച്ച പ്രവർത്തനം നടത്തിവരുന്ന ജില്ലാ സപ്ലൈ ഓഫീസർ ടി. ഗാനാ ദേവിയെ സ്ഥാപക ചെയർമാൻ കെ.ജി വിജയകുമാരൻ നായർ പൊന്നാട അണിയിച്ചു ആദരിച്ചു.

Print Friendly, PDF & Email

One Thought to “മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കൺസ്യൂമേഴ്സ് ഫെഡറേഷൻ കേരള”

  1. Abdulkhader Pereyil

    വില വർദ്ധന എന്ന പിടിച്ചുപറിക്കെതിരെ ജനങ്ങൾ ശക്തമായി രംഗത്തുവരണം. മിൽമ പാൽ, പാലുൽപന്ന വിലകൾ വർദ്ധിപ്പിച്ചിട്ട് മാസങ്ങൾ പോലുമായില്ല. ഇത് മറ്റുള്ളവർക്കും വില വർദ്ധനക്ക് പ്രോത്സാഹനം നൽകും. അകാരണായി വില വർദ്ധിപ്പിക്കുന്ന വസ്തുക്കൾ ബഹിഷ്ക്കരിക്കാൻ ഉപഭോക്താക്കൾ തയാറാവണം!

Leave a Comment

More News