കോളേജ് വിദ്യാർത്ഥിനികളെ നടുറോഡിൽ തടഞ്ഞുനിർത്തി മർദ്ദിച്ച മൂന്നു യുവാക്കളെ അറസ്റ്റു ചെയ്തു

കോട്ടയം: തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനികളെ മര്‍ദ്ദിച്ച കേസിൽ കോട്ടയം സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം വേളൂര്‍ പ്രീമിയർ ഏരിയയിലെ വേളൂത്തറ വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്ലം (29), കോട്ടയം വേളൂര്‍ മാണിക്കുന്നം തൗഫീഖ് മഹൽ വീട്ടിൽ അഷ്‌കറിന്റെ മകൻ അനസ് അഷ്‌കർ (22), ക്രസന്റ് വില്ലയില്‍ ഷരീഫിന്റെ മകൻ ഷബീർ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെ കോട്ടയം ഭാരത് ആശുപത്രിയുടെ പരിസരത്തുള്ള തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു യുവതിയും സുഹൃത്തും വിദ്യാര്‍ത്ഥിനിയുമായ മറ്റൊരു യുവതിയും. ഇവരെയാണ് മൂവരും ചേര്‍ന്ന് ആക്രമിച്ചത്. യുവതികളോട് ഇവര്‍ ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഭക്ഷണം കഴിച്ച് കടയില്‍ നിന്ന് ഇറങ്ങിയ യുവതിയെയും സുഹൃത്തിനെയും മൂവരും കാറില്‍ പിന്തുടര്‍ന്ന് കോട്ടയം സെന്‍ട്രല്‍ ജംഗ്ഷന്‍ ഭാഗത്ത് വെച്ച് യുവതികളുടെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

യുവതികളെ ആക്രമിക്കുന്നു എന്ന വിവരമറിഞ്ഞ് പോലീസ് സ്ഥലലത്തെത്തുകയും മൂന്നു പേരെയും പിടികൂടി. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. പ്രശാന്ത് കുമാര്‍ ആര്‍, എസ് ഐമാരായ ശ്രീജിത്ത്. റ്റി, സജികുമാര്‍, എ.എസ്.ഐ. രമേശ് കെ.റ്റി. സി.പി.ഒമാരായ ശ്രീജിത്ത്,ഷൈന്‍തമ്പി എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

മൂന്നു യുവാക്കളേയും കോടതിയില്‍ ഹാജരാക്കി.

Print Friendly, PDF & Email

Leave a Comment

More News