നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഫാമിലി & യൂത്ത് കോൺഫറൻസിന് തയ്യാറെടുക്കുന്നു

ന്യൂയോർക്ക്: മലങ്കര ഓർത്ത‍ഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ, അടുത്ത വർഷം ഫാമിലി & യൂത്ത് കോൺഫറൻസ് നടത്താൻ പദ്ധതിയിടുന്നു. നവംബർ 27 ഞായാറാഴ്ച ന്യൂയോർക്കിലെ സഫേൺ സെന്റ് മേരീസ് ഓർത്ത‍ഡോക്സ് ചർചിൽ നടന്ന ആദ്യ യോഗത്തിൽ അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പൊലീത്ത 2023 ഫാമിലി & യൂത്ത് കോൺഫറൻസിനു നേതൃത്വം നൽകുന്ന കോർ കമ്മിറ്റിയെ പരിചയപ്പെടുത്തി. കോർ കമ്മിറ്റിയിൽ ഫാ. സണ്ണി ജോസഫ് (കോൺഫറൻസ് ഡയറക്ടർ), ചെറിയാൻ പെരുമാൾ (ജനറൽ സെക്രട്ടറി), മാത്യു കെ. ജോഷ്വ (ട്രഷറർ), സൂസൻ ഡേവിഡ് (സുവനീർ എഡിറ്റർ), സജി പോത്തൻ (ഫിനാൻസ് മാനേജർ) എന്നിവരാണുള്ളത്.

സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, നിരവധി വൈദികർ, വിവിധ ഇടവകകളിൽ നിന്നുള്ള അൽമായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫാ. സണ്ണി ജോസഫും ചെറിയാൻ പെരുമാളും സമ്മേളനത്തിന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. 2023 ജൂലൈ 12 മുതൽ 15 വരെ നടത്തുന്ന കോൺഫറൻസ് വേദിക്കായി നിലവിൽ ഒന്നിലധികം സ്ഥലങ്ങൾ പരിഗണനയിലാണ്.

യുവാക്കൾക്കും മുതിർന്നവർക്കും ആത്മീയവും വിദ്യാഭ്യാസപരവും സാമൂഹികവുമായ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. സമ്മേളനത്തിന്റെ സ്മരണാർഥം ഒരു സുവനീർ പ്രസിദ്ധീകരിക്കുന്നതാണ്. കോൺഫറൻസ് സ്ഥലം, വിശിഷ്ടാതിഥികൾ, പാഠ്യപദ്ധതി, വിശദമായ കാര്യപരിപാടികൾ എന്നിവ പിന്നീട് പ്രഖ്യാപിക്കും.

സബ് കമ്മിറ്റികൾ അടുത്ത ദിവസങ്ങൾക്കുള്ളിൽ രൂപീകരിക്കും. സമ്മേളനത്തിന്റെ സുഗമമായ ഏകോപനത്തിനായി ഈ കമ്മിറ്റികൾ കോർ കമ്മിറ്റിയുമായും ഭദ്രാസന കൗൺസിലുമായും സഹകരിച്ച് പ്രവർത്തിക്കും. സമ്മേളനത്തിന്റെ വിജയത്തിനായി ഭദ്രാസനത്തിലെ വൈദികരുടെയും അൽമായരുടെയും സഹകരണം സംഘാടകർ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. സണ്ണി ജോസഫ് 718 608 5583, ചെറിയാൻ പെരുമാൾ 516 439 9087.

Print Friendly, PDF & Email

Leave a Comment

More News