അറ്റ്‌ലാന്റയിലെ ക്നാനായ സംഘടന കെ സി എ ജിക്ക് ഡൊമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി

അറ്റ്‌ലാന്റ: സഭയും സമുദായവും കൈകോർത്ത് പള്ളിയും സംഘടനയും ഒറ്റക്കെട്ടായി സഹകരിച്ചു പോകുന്നതിൽ അഭിമാനം കൊള്ളുന്ന അറ്റ്‌ലാന്റയിലെ ക്നാനായക്കാരുടെ സംഘടനയായ കെ സി എ ജി യുടെ അമരത്തേക്ക് 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

നവംബർ 26 ന്, ഹോളി ഫാമിലി ക്നാനായ പള്ളിയിൽ, താങ്ക്സ്ഗിവിംഗ് കുർബാനക്ക് ശേഷം വികാരി ബിനോയ് നാരമംഗലത് അച്ചന്റെ സാന്നിത്യത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍, മുൻ പ്രസിഡന്റ് ജാക്സൺ കുടിലിൽ അദ്ധ്യക്ഷത വഹിച്ചു. ലെയ്സണ്‍ ബോർഡ് ചെയർ മീന സജു വട്ടക്കുന്നത്ത് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഡൊമിനിക് ചാക്കോനാൽ തന്നോടൊപ്പം ഒരു ടീമായി പ്രവർത്തിക്കാൻ മുന്നോട്ടു വന്ന ടോമി വാലിച്ചിറ (വൈസ് പ്രസിഡന്റ്), ബിജു വെള്ളാപ്പള്ളികുഴിയിൽ (സെക്രട്ടറി), പൗർണമി വെങ്ങാലിൽ (ജോയിന്റ് സെക്രട്ടറി), ബിജു അയ്യംകുഴക്കൽ (ട്രഷർ), ദീപക് മുണ്ടുപാലത്തിങ്കല്‍, ശാന്തമ്മ പുല്ലഴിയിൽ, തോമസ് വെള്ളാപ്പള്ളി എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി
അംഗങ്ങളേയും, സാബു ചെമ്മലകുഴി, ഷിബു കാരിക്കൽ, ലിസി കാപറമ്പിൽ, ജെയിൻ കൊട്ടിയാനിക്കൽ എന്നീ നാഷണൽ
കൗണ്‍സില്‍ അംഗങ്ങളെ അഭിനന്ദിക്കുകയും, വരുംകാലങ്ങളിൽ അറ്റ്‌ലാന്റയിലെ ക്നാനായ സമുദായത്തിന്റെ പുരോഗമനത്തിന് ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്നും വാഗ്ദാനം ചെയ്‌തു.

Print Friendly, PDF & Email

Leave a Comment

More News