ഇന്ത്യ പ്രസ് ക്ളബ് മാധ്യമശ്രീ പുരസ്കാരം: ഡബിൾ ഹോഴ്സ് മുഖ്യ സ്‌പോൺസർ

മയാമി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഭിമാനപദ്ധതിയായ മാധ്യമശ്രീ പുരസ്‌കാരത്തിന്റെ മുഖ്യ സ്പോൺസർ ഡബിൾ ഹോഴ്‌സ് ബ്രാൻഡ് ഉടമകളായ മഞ്ഞിലാസ് ഗ്രൂപ്പ് ആണ്. തൃശൂർ കേന്ദ്രമായി ലോകമെങ്ങും മികച്ച ഭക്ഷ്യ വസ്തുക്കൾ നിർമ്മിച്ചു വിതരണം ചെയ്യുന്ന മഞ്ഞിലാസ് ഗ്രൂപ്പും അവരുടെ ഡബിൾ ഹോഴ്സ് ബ്രാൻഡും വിശ്വസ്തതയുടെ പര്യായമാണ്. 2023 ജനുവരി 6 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് കൊച്ചി ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വർണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ, മാധ്യമരത്ന ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്. രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

എല്ലാവർക്കും നല്ല ഭക്ഷണം എന്ന ആശയമാണ് “ഡബിൾ ഹോഴ്‌സ്” എന്ന ലോക മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ആരംഭിക്കാൻ സ്ഥാപകനായ എം.ഒ. ജോണിനെ പ്രചോദിപ്പിച്ചത്. ദീർഘദർശിയും മാനുഷികവാദിയുമായ ബിസിനസ്സുകാരനായിരുന്നു അദ്ദേഹം. കേരളത്തിലെ വ്യാപാരികളുടെ ഏറ്റവും വലിയ സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും തൃശ്ശൂരിലെ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമായിരുന്ന അദ്ദേഹത്തിന്റെ സംരംഭകത്വ കഴിവുകൾ അദ്ദേഹത്തെ അക്കാലത്തെ ബ്രാൻഡ് – മാർക്കറ്റ് ലീഡർ ആക്കി. 63 വർഷം മുൻപ് ഡബിൾ ഹോഴ്‌സിന്റെ മാതൃ ബ്രാൻഡായ മഞ്ഞിലാസ് ഉയർന്ന ഗുണമേന്മയുള്ള അരിയും ധാന്യങ്ങളും വിൽക്കുന്ന ഒരു റൈസ് മില്ലിംഗ് കമ്പനിയായാണ് സ്ഥാപിതമായത് .

ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് മാത്രം നൽകാനുള്ള പ്രതിബദ്ധതയുടെ കരുത്തിൽ ബ്രാൻഡ്, അഭൂതപൂർവമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ISO 9001:2000 സർട്ടിഫൈഡ് റൈസ് മില്ലും സോർട്ടക്സ് അരിയും കല്ലില്ലാത്ത അരിയും കളർ ഗ്രേഡിംഗും അവതരിപ്പിച്ച ആദ്യത്തെ ഫുഡ് ബ്രാൻഡും ആയി ഇത് കേരളത്തിലെ ഭക്ഷ്യ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു.

ഉപഭോക്താക്കളുടെ പിന്തുണയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്നത്തെ തിരക്കേറിയ ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ പരമ്പരാഗത ഭക്ഷണത്തിന്റെ സാധ്യതകൾ മുൻകൂട്ടി കണ്ടാണ് മഞ്ഞിലാസ് ഡബിൾ ഹോഴ്‌സ് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ തുടങ്ങിയത്. അരിപ്പൊടികൾ , പ്രഭാതഭക്ഷണ മിക്സുകൾ, തൽക്ഷണ മിശ്രിതങ്ങൾ, ഗോതമ്പ് ഉൽപന്നങ്ങൾ, കറിപ്പൊടികൾ, ‘പെർഫെക്റ്റ് ബ്ലെൻഡ് ടെക്നോളജി’ ഉപയോഗിച്ച്, പ്രകൃതിദത്തമായി സംരക്ഷിച്ചിരിക്കുന്ന അച്ചാറുകൾ, ആരോഗ്യ ഭക്ഷണങ്ങൾ, റെഡി-ടു-കുക്ക് & റെഡി-ടു-ഈറ്റ് ഉൽപ്പന്നങ്ങൾ എന്നിവ ഡബിൾ ഹോഴ്‌സ്‌ ബ്രാൻഡിൽ പുറത്തിറക്കുന്നു.

നല്ല ഭക്ഷണം വിതരണം ചെയ്യുമെന്ന വാഗ്ദാനം പാലിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതിനുമായി നൂതന ഉൽപ്പന്ന ശ്രേണികൾ വികസിപ്പിക്കുന്നു. ഇപ്പോൾ മഞ്ഞിലാസ് ഡബിൾ ഹോഴ്‌സ് തങ്ങളുടെ ഉപഭോക്താക്കൾക്ക് 20-ലധികം മുന്തിയ ഇനം അരികളും 250 പ്രീമിയം ഗുണനിലവാരമുള്ള ഭക്ഷ്യ ഉൽപന്നങ്ങളും വിപണിയിലെത്തിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News