സൗദിയില്‍ വാഹന പരിശോധനയ്ക്കിടെ പ്രവാസി ഇന്ത്യാക്കാരനെ മയക്കുമരുന്നുമായി പിടികൂടി

റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ. അസീർ പ്രവിശ്യയിലെ ബീശയിൽ വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ബീശയിലെ ജമൂർ ചെക്ക് പോയിന്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളുടെ വാഹനത്തില്‍ വാഹനത്തിൽ മയക്കുമരുന്ന് കണ്ടെത്തിയത്.

ചെക്ക് പോയിന്റിൽ സംശയം തോന്നിയതോടെ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. 120 കിലോ മയക്കുമരുന്നാണ് വാഹനത്തിലുണ്ടായിരുന്നത്. അറസ്റ്റു ചെയ്ത് തുടർനടപടികൾ പൂർത്തിയാക്കി ഇയാളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സൗദി അറേബ്യൻ നിയമപ്രകാരം മയക്കുമരുന്ന് കടത്തിനും അനുബന്ധ കുറ്റകൃത്യങ്ങൾക്കും വധശിക്ഷ പോലുള്ള കടുത്ത ശിക്ഷയാണ് ലഭിക്കുക.

Print Friendly, PDF & Email

Leave a Comment

More News