സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍ബ്ബന്ധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മൂന്ന് നിലകളിലേക്ക് കയറാനുള്ള പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നു. ഇതിനായി 25.50 ലക്ഷം രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് ലിഫ്റ്റ് നിർമാണത്തിന് തുക അനുവദിച്ച് പൊതുമരാമത്ത് വകുപ്പിൽ നിന്ന് അഡീഷണൽ സെക്രട്ടറി ലതാകുമാരി ഉത്തരവ് പുറപ്പെടുവിച്ചത്.

ക്ലിഫ് ഹൗസില്‍ ആദ്യമായാണ് ലിഫ്റ്റ് സ്ഥാപിക്കുന്നത്. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കുന്നതിന് ജൂൺ 22ന് 42.90 ലക്ഷം അനുവദിച്ചിരുന്നു. ക്ലിഫ് ഹൗസിന്റെ ഒരു നിലയിൽ കയറാനാണ് ഇത്രയും വലിയ തുക മുടക്കി ലിഫ്റ്റ് നിർമിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ലിഫ്റ്റ് നിർമാണത്തിന് തുക അനുവദിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News