അബുദാബി ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരൻ നേടിയത് 66 കോടി രൂപ

അബുദാബി: മലയാളികളുൾപ്പെടെ നിരവധി പേർക്ക് വമ്പൻ വിജയത്തിന് അവസരമൊരുക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 246-ാമത് സീരീസിന്റെ തത്സമയ നറുക്കെടുപ്പിൽ പ്രവാസി ഇന്ത്യക്കാരനായ ഖദാൻ ഹുസൈന് മൂന്ന് കോടി ദിർഹം (66 കോടിയിലധികം ഇന്ത്യൻ രൂപ) നേടി. സമ്മാനങ്ങൾ. 206975 എന്ന ടിക്കറ്റ് നമ്പരിലാണ് അദ്ദേഹം സമ്മാനം നേടിയത്.

രണ്ടാം സമ്മാനമായ 1,000,000 ദിർഹം 047913 എന്ന ടിക്കറ്റ് നമ്പറുള്ള ഇന്ത്യാക്കാരനായ തോമസ് ഒല്ലൂക്കാരൻ നേടി. മൂന്നാം സമ്മാനമായ 100,000 ദിർഹം ഇന്ത്യയിൽ നിന്നുള്ള പ്രഭ്ജീത് സിംഗ് നേടി.

ഇദ്ദേഹം വാങ്ങിയ 210236 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 308808 എന്ന ടിക്കറ്റ് നമ്പരിലൂടെ യുഎഇ സ്വദേശിയായ സഈദ് ഖാമിസ് ഹമദ് സഈദ് അല്‍ജെന്‍ബെല്‍ ആണ് നാലാം സമ്മാനമായ 50,000 ദിര്‍ഹം സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലൂടെ ഇന്ത്യയില്‍ നിന്നുള്ള നിഷ മുഹമ്മദ് ബിഹാസ് റേഞ്ച് റോവര്‍ സീരിസ് ഏഴ് കാര്‍ സ്വന്തമാക്കി. 007616 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്.

അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി വമ്പൻ സമ്മാനം വിജയിയെ കാത്തിരിക്കുന്നു. ഗ്രാൻഡ് പ്രൈസ് ജേതാവിന് 3.5 കോടി ദിർഹം (77 കോടിയിലധികം ഇന്ത്യൻ രൂപ) ലഭിക്കും. ഡിസംബര്‍ മാസത്തിലുടനീളം ഉപഭോക്താക്കള്‍ക്ക് അടുത്ത തത്സമയ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരമുണ്ട്. ജനുവരി മൂന്നാം തീയതിയാണ് ജീവിതം മാറ്റി മറിക്കുന്ന അടുത്ത നറുക്കെടുപ്പ്. ഗ്രാന്‍ഡ് പ്രൈസിന് പുറമെ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും നല്‍കുന്നു. മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതം നേടാനുള്ള അവസരവുമുണ്ട്.

Print Friendly, PDF & Email

Leave a Comment

More News