ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പ്രിയങ്കാ ഗാന്ധി നയിക്കുന്ന വനിതാ മാർച്ച്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം വനിതാ മാര് ച്ച് സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല് പറഞ്ഞു. പ്രിയങ്ക ഗാന്ധി യാത്ര നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിനോടനുബന്ധിച്ച് രണ്ട് മാസം നീണ്ടുനിൽക്കുന്ന കോണ്‍ഗ്രസിന്റെ വനിതാ മാർച്ച് 2023 ജനുവരി 26 മുതൽ മാർച്ച് 26 വരെ സംസ്ഥാന തലസ്ഥാനങ്ങളിൽ എത്തിച്ചേരും. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപകമായി പ്രചാരണം ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് രാഹുലിന് പിന്നാലെ പ്രിയങ്കയും മാർച്ച് നയിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലൂടെ മറ്റൊരു യാത്ര സംഘടിപ്പിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.

Print Friendly, PDF & Email

Leave a Comment

More News