രോഗിയുടെ മരണം: കൊൽക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിക്കു നേരെ ആക്രമണം; ജീവനക്കാരെ മർദ്ദിച്ചു

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള എസ്‌എസ്‌കെഎം ആശുപത്രിക്കു നേരെ ചികിത്സയിലിരിക്കെ മരിച്ച ഒരാളുടെ കുടുംബം ആക്രമണം നടത്തുകയും കേടുപാടുകള്‍ വരുത്തുകയു, ജൂനിയർ ഡോക്ടർമാരെ മർദിക്കുകയും ചെയ്തുവെന്ന് തിങ്കളാഴ്ച പോലീസ് പറഞ്ഞു.

ഹൂഗ്ലി ജില്ലയിലെ ചുചൂര നിവാസിയായ മുഹമ്മദ് ഇർഫാനെ ഗുരുതര പരിക്കുകളോടെ ഞായറാഴ്ച വൈകിട്ട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ട്രോമ കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു.

ഇർഫാൻ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ഇർഫാൻ മരിച്ചതെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ പ്രതിഷേധം തുടങ്ങി.

താമസിയാതെ, സ്ഥിതിഗതികൾ വഷളാവുകയും അവർ അവിടെയുണ്ടായിരുന്ന ചില ജൂനിയർ ഡോക്ടർമാരെ ആക്രമിക്കുകയും ചെയ്തു, ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

“രണ്ട് ജൂനിയർ ഡോക്ടർമാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ആശുപത്രിക്ക് കേടുപാടുകള്‍ വരുത്തി, അതിൽ ഒരു എക്സ്-റേ മെഷീനും മറ്റ് ചില മെഡിക്കൽ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു, ”അദ്ദേഹം പറഞ്ഞു.

ഭവാനിപൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News