ലഹരി ഉപയോഗത്തിനെതിരായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

കരുനാഗപ്പള്ളി: ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജനവിഭാഗമായ അയുദ്ധിന്റെയും കൊച്ചി അമൃത ആശുപത്രിയുടെയും നേതൃത്വത്തിലാണ് ജി.എച്ച്.എസ് അഴീക്കൽ, ജി.വി.എച്ച്.എസ് ചെറിയഴീക്കൽ, ഗവ. ഫിഷറീസ് എച്ച്.എസ്.എസ് കുഴിത്തറ എന്നീ സ്‌കൂളുകളിൽ ബോധവത്കരണ ക്ലാസ് നടത്തിയത്.

കൊച്ചി അമൃത ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഗോകുൽ ടി പ്രിയൻ, സി.എ രഞ്ജന, അയുദ്ധ് അമൃതപുരി കോ-ഓർഡിനേറ്റർ അക്ഷയ് മോഹനൻ, അയുദ്ധ് പ്രവർത്തകർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 8 മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ നിന്നായി 400 ഓളം വിദ്യാർത്ഥികളാണ് ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്തത്. ലഹരി വസ്തുക്കളുടെ ദൂഷ്യബലങ്ങളെ കുറിച്ചും കുട്ടികളുടെ ഉള്ളിൽ എങ്ങനെ ടീം വർക്ക്‌ വളർത്താം എന്നതിനെ കുറിച്ചും അവബോധം നൽകി.

Print Friendly, PDF & Email

Leave a Comment

More News