നിഷാ വത്സരാജ് മന്ത്ര ലൂയിസിയാന റീജിയണൽ വൈസ് പ്രസിഡന്റ്

നിഷാ വത്സരാജിനെ മന്ത്ര ലൂയിസിയാന റീജിയണൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. അവരുടെ സാമൂഹ്യ സംഘടനാപരമായ അറിവും അനുഭവപരിചയവും ലൂയിസിയാനയിൽ മന്ത്രയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഏറെ സഹായകരമാകുമെന്ന് പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു.

ലൂയിസിയാനയിലെ കേരള കൾച്ചറൽ അസോസിയേഷനിൽ (കെസിഎ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ശ്രീമതി നിഷ പ്രവർത്തിച്ചിട്ടുണ്ട്. സംഘടനയുടെ വിവിധ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സജീവമായി അവർ പ്രവർത്തിക്കുന്നു.

കഴിഞ്ഞ 15 വർഷമായി ബാറ്റൺ റൂജിലെ ഹിന്ദു വേദിക് സൊസൈറ്റിയുടെ (HVS) സജീവ അംഗവുമാണ്. നിഷ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിലവിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (ബിഒടി) അംഗവുമായിരുന്നു. എച്ച്‌വി‌എസിലെ അനുബന്ധ ബാലവിഹാർ പ്രോഗ്രാമിൽ നിർണായക പങ്കു വഹിച്ചു.

Leave a Comment

More News