കുളത്തിന്റെ മഞ്ഞുപാളിയിലൂടെ വെള്ളത്തില്‍ വീണ നാല് കുതിരകളെ രക്ഷപ്പെടുത്തി

മൊണ്ടാന: തണുത്തുറഞ്ഞ കുളത്തിന്റെ മഞ്ഞുപാളിയിലൂടെ വെള്ളത്തില്‍ വീണ നാല് കുതിരകളെ മൊണ്ടാനയിലെ അടിയന്തര പ്രതികരണക്കാരും കർഷക തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.

കാലിസ്പെല്ലിന് തെക്ക് പാട്രിക് ക്രീക്കിന് സമീപമുള്ള ഒരു കുളത്തിലാണ് നാല് കുതിരകൾ മഞ്ഞുപാളിയിലൂടെ വെള്ളത്തില്‍ വീണത്. പ്രാദേശിക അഗ്നിശമന സേനാവിഭാഗം, ഫ്ലാറ്റ്ഹെഡ് കൗണ്ടി അനിമൽ കൺട്രോൾ, റെബേക്ക ഫാമിലെ ജീവനക്കാർ, ഒരു കൂട്ടം പ്രദേശവാസികൾ എന്നിവര്‍ ചേര്‍ന്നാണ് കുതിരകളെ രക്ഷപ്പെടുത്തിയതെന്ന് സൗത്ത് കാലിസ്പെൽ ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

തണുത്തുറഞ്ഞ വെള്ളത്തിൽ നിന്ന് നാല് കുതിരകളെയും പുറത്തെടുത്ത് വെറ്റിനറി ആശുപത്രിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ കൊണ്ടുപോയി.

ഇന്ന് അത്ഭുതകരമായ ദിവസമായിരുന്നു, സമൂഹം ഇതിനായി ഒറ്റക്കെട്ടായി നിന്നു എന്ന് കുതിരകളിലൊന്നിന്റെ ഉടമയായ അലക്സിസ് ലാംഗ്ലോയിസ് മാധ്യമങ്ങളോട് പറഞ്ഞു.

കുതിരകൾ മൂന്ന് മണിക്കൂറോളം വെള്ളത്തിൽ കുടുങ്ങിയെന്നും എന്നാൽ നാല് കുതിരകളും അഗ്നിപരീക്ഷയിൽ നിന്ന് കരകയറുകയാണെന്നും ലാംഗ്ലോയിസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News