റീനു ജോൺസൺ പർമാർ (35) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യുയോർക്ക്: സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന റീനു ജോൺസൺ പർമാർ, 35 , അന്തരിച്ചു. ഭർത്താവ് ഗുജറാത്ത് സ്വദേശിയായ യൂജിൻ പർമാർ ബാങ്ക് ഉദ്യോഗസ്ഥനാണ്. റീനു ആമസോണിൽ ഐ ടി ഉദ്യഗസ്ഥയായിരുന്നു. ഇരുവരും സ്‌കൂൾ കാലഘട്ടം മുതൽ ഒരുമിച്ചു പഠിച്ചവരാണ്.

ഫിലാഡൽഫിയ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി വെരി റവ. സി.ജെ. ജോൺസൺ കോർ എപ്പിസ്കോപ്പയുടെ പുത്രിയാണ്. പത്തനംതിട്ട മല്ലശേരി തേക്കുംകാട്ടിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ് വെരി റവ. സി.ജെ. ജോൺസൺ കോർ എപ്പിസ്കോപ്പ. മാതാവ് സാലി ജോൺസൺ ഏറ്റുമാനൂർ പഴയംപള്ളിൽ കുടുംബാംഗം. റിന്റു മാത്യു (ഷോൺ മാത്യു), ജോൺസൺ (ആൻസി ജോൺസൺ) എന്നവരാണ് സഹോദരർ. ആറ് സഹോദരപുത്രരുമുണ്ട്.

ഡിസംബര്‍ 12 തിങ്കളാഴ്ച സംസ്‌കാര ചടങ്ങുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ഡയോസിസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ നിക്കൊളോവുസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികനായിരിക്കും.

പൊതുദര്‍ശനം: ഡിസംബര്‍ 11 ഞായര്‍ വൈകിട്ട് 5 മുതല്‍ 9 വരെ: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, 1333 വെല്ഷ് റോഡ്, ഹണ്ടിംഗ്ടണ്‍ വാലി, പെന്‍സില്വേനിയ-19006

സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 12 രാവിലെ 9 മണി: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍

തുടര്‍ന്ന് സംസ്‌കാരം പൈന്‍ ഗ്രോവ് സെമിത്തേരി, 1475 വെസ്റ്റ് ക്ണ്ടി ലൈന്‍ റോഡ്, ഹാറ്റ്‌ബോറോ, പെന്‍സില്വേനിയ-19040.

Print Friendly, PDF & Email

Leave a Comment

More News