വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്കാ റീജിയൻ യൂണിഫൈഡിന് ഐക്യദാർഢ്യം പിച്ചുകൊണ്ട് ഒക്കലഹോമ പ്രോവിൻസ്!

ന്യൂജഴ്‌സി: അമേരിക്കാ റീജിയൻ യൂണിഫൈഡിൻ്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി അണിഞ്ഞിരിക്കുന്നു. വേൾഡ് മലയാളി കൗണ്‍സിൽ ഒക്കലഹോമ പ്രോവിൻസിൻ്റെ ഭാരവാഹികൾ കഴിഞ്ഞദിവസം കൂടിയ എക്സിക്യൂട്ടീവ് കൗണ്‍സിൽ യോഗത്തിൽ വച്ച് ഡബ്ല്യൂ. എം. സി അമേരിക്കാ റീജിയൻ യൂണിഫൈഡിന് പരിപൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുര്യൻ സഖറിയ (ചെയർമാൻ), പുന്നൂസ് തോമസ് (പ്രസിഡന്റ്), സിഞ്ചു തോമസ് (ജനറല്‍ സെക്രട്ടറി), ടോബിൻ തോമസ് (ട്രഷറര്‍), സിനി സക്കറിയ (വൈസ് ചെയർമാൻ), ജെറി ജോർജ് (വൈസ് പ്രസിഡന്റ്), എബ്രഹാം ജോൺ (അഡ്‌വൈസറി ബോർഡ് ചെയർമാൻ), എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു. ചെയർമാൻ കുര്യൻ സക്കറിയയുടെ മികവാർന്ന പ്രവർത്തനത്തെ എല്ലാവരും പ്രശംസിച്ചു. 2014-ൽ ഒക്കലഹോമയിൽ ആരംഭിച്ച ഈ പ്രോവിൻസ് നല്ലവരായ ചെറുപ്പക്കാരുടെ പ്രവർത്തനമികവുകൾകൊണ്ട് ഇപ്പോഴും മുൻപന്തിയിൽ നിൽക്കുന്നു.

ചെയർമാൻ കുര്യൻ സഖറിയയുടെ സ്വാഗത പ്രസംഗത്തിൽ കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിൽ മിഡ്‌വേ സിറ്റിയിൽ, കോവിടു മൂലം ദുരിതം അനുഭവിക്കുന്നവർക്കും, സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന അർഹരായ ആളുകൾക്കും, പ്രോവിൻസിൻ്റെ നേത്രൂത്വത്തിൽ മാസ്‌ക്കുകളും, ഹാൻഡ് ഗ്ലൗസുകളും, ലോഷനുകളും വിതരണം ചെയ്തകാര്യങ്ങൾ ഓർമിപ്പിച്ചു. അതുപോലെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഊന്നൽ നൽകികൊണ്ടുള്ള സാമൂഹ്യ സേവനങ്ങള്‍ക്കാണ് ഒക്കലഹോമ പ്രോവിന്‍സ് വിലകൊടുക്കുന്നത്. കേരളത്തില്‍ പല ജില്ലകളിലായി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അർഹരായ പത്തു കുടുംബങ്ങൾക്ക് ധന സഹായം ചെയ്ത കാര്യം അദ്ദേഹം പ്രേത്യകം എടുത്തു പറഞ്ഞു. മാതൃക പൗരന്മാരെ വാർത്തെടുക്കുന്നതിൽ സംഘടനക്കുള്ള ഉത്തരവാദിത്വം പ്രത്യേകം ഓർമിപ്പിച്ചു. കൂടാതെ അമേരിക്ക റീജിയൻ യൂണിഫൈഡിൻ്റെയും ഗ്ലോബല്‍ കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങളോട് ചേര്‍ന്ന് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാന്‍ എല്ലാ മെംബേഴ്‌സും മുമ്പോട്ടു വരണം എന്നുകൂടി അഭ്യർത്ഥിച്ചു,

ശ്രീ. പുന്നൂസ് തോമസ് (പ്രസിഡന്റ്),കഴിഞ്ഞ മാർച്ചിൽ പ്രോവിൻസിൻ്റെ നേത്രൂത്വത്തിൽ നടത്തിയ പിക്കിനിക്ക്, അതുപോലെ ഫുട്ട്ബോൾ ടൂർണമെന്റ്, കൂടാതെ കുട്ടികൾക്കു വേണ്ടിയുള്ള കായിക മത്സരങ്ങൾ, എന്നിവ നടത്തി വൻ വിജയം കണ്ടു എന്നും, കൂടാതെ ഈ പ്രോവിൻസ് നമ്മുടെ ചെറുപ്പക്കാരായ ആളുകളെ മുൻനിരയിൽ എത്തിക്കുന്നതിനും, കൂടുതൽ ആളുകളെ ഇതിൽ ചേർക്കുന്നതിനും ബോധവൽക്കരണ സെ‌മിനാറുകൾ നടത്തുന്നതിനും, തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതായിരിക്കും എന്നും, പ്രോവിൻസിൻ്റെ വളർച്ചക്ക് പ്രാധാന്യം നൽകികൊണ്ട് വിദ്യാ സമ്പന്നരായ കൂടുതൽ ചെറുപ്പക്കാരെ ചേർക്കും എന്നും അദ്ദേഹം എടുത്തുപറഞ്ഞൂ.

ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ രാജ് മോഹന്‍ പിള്ള, ഗ്ലോബല്‍ പ്രസിഡന്റ് ഡോക്ടര്‍ പി. വി. ചെറിയാന്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. പി. മാത്യു, അഡ്വ. ജോര്‍ജ് വര്ഗീസ്, അമേരിക്ക റീജിയന്‍ അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍ പി. സി. മാത്യു, പ്രസിഡന്റ് എല്‍ദോ പീറ്റര്‍, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, അമേരിക്ക റീജിയൻ മുൻ പ്രസിഡന്റ് ശ്രീ. സുധീർ നമ്പ്യാർ, വൈസ് പ്രസിഡന്റ് മാരായ ജോസ് ആറ്റുപുറം, ഉഷ ജോര്‍ജ്, വൈസ് ചെയര്‍ പേഴ്‌സണ്‍ ശോശാമ്മ ആന്‍ഡ്രൂസ്, മാത്യു വന്ദനത്തു വയലില്‍, അസ്സോസിയേറ്റ് സെക്രട്ടറി അലക്‌സ് യോഹന്നാന്‍ , ഹെല്‍ത്ത് ഫോറം താര സാജന്‍, കള്‍ച്ചറല്‍ ഫോറം എലിസബത്ത് റെഡിയാര്‍, പബ്ലിക് റിലേഷന്‍സ് ജെയ്‌സി ജോര്‍ജ് എന്നിവരോടൊപ്പം പ്രൊവിന്‍സ് നേതാക്കളായ, ജോസ് കുരിയന്‍, സോമോന്‍ സഖറിയ, ബിജു തോമസ്, ടിജോ കുരിയന്‍, വര്ഗീസ് കയ്യാലക്കകം, മഹേഷ് പിള്ളൈ, സാം മാത്യു, പ്രൊഫ്. ജോയ് പല്ലാട്ടുമഠം, ബിജു തുമ്പില്‍, സോണി തോമസ്, മാത്യു തോമസ്, സ്റ്റാന്‍ലി തോമസ്, പ്രദീപ് മേനോന്‍, രാജീവ് ജോര്‍ജ്, അലന്‍ ഫിലിപ്പ്, പോള്‍ മത്തായി, ഡോക്ടര്‍ എലിസബത്ത് മാമ്മന്‍, മുതലായവര്‍ അനുമോദനം അറിയിച്ചു.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനായി പല പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും അവരുടെ ക്ഷേമത്തിന്നായി മുൻകൈ എടുത്തു പ്രവർത്തിക്കുമെന്നും, പ്രേത്യക ആശംസകൾ അറിയിച്ചുകൊണ്ട് സെക്രട്ടറി ശ്രീ. സിഞ്ചു തോമസും, എല്ലാവരും സംഘടനയുടെ നന്മയ്ക്കായി പരസ്പ്പര സ്നേഹത്തോടെ പ്രവർത്തിക്കണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ട്രഷറര്‍ ടോബിൻ തോമസ് പങ്കെടുത്ത എല്ലാവർക്കും പ്രത്യേക നന്ദിയും അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News