ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ സെപ്തംബർ 21 മുതൽ; ഡോ. ജോർജ് ചെറിയാൻ തിരുവചന സന്ദേശം നൽകും

ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്തംബർ 21,22,23 (വ്യാഴം,വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടും.

ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ( 5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും.

പ്രമുഖ ദൈവശാസ്ത്ര ചിന്തകനും, കൺവെൻഷൻ പ്രസംഗകനും മിഷൻസ് ഇന്ത്യ സ്‌ഥാപകനും ചെയർമാനുമായ ഡോ. ജോർജ്‌ ചെറിയാൻ (തിരുവല്ല) ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും.

കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

റവ. സാം.കെ.ഈശോ (പ്രസിഡണ്ട് ) – 832 898 8699
റവ.ജീവൻ ജോൺ (വൈസ് പ്രസിഡണ്ട്) – 713 408 7394
ജോൺ കുരുവിള (അത്മായ വൈസ് പ്രസിഡണ്ട്) – 281 615 7603
എബ്രഹാം ഇടിക്കുള (സെക്രട്ടറി) – 713 614 9381
ബാബു റ്റി. ജോർജ് (ട്രഷറർ) – 281 726 1606

Print Friendly, PDF & Email

Leave a Comment

More News