ബോളിവുഡ് താരം ഗോവിന്ദ ശിവസേനയിൽ ചേർന്നു

മുംബൈ:  2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബോളിവുഡ് താരം ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. വ്യാഴാഴ്ച മുംബൈയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിൽ അദ്ദേഹം ശിവസേനയിൽ ചേർന്നു. നോർത്ത്-വെസ്റ്റ് മുംബൈ സീറ്റിൽ ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം) ടിക്കറ്റിൽ ഗോവിന്ദ മത്സരിച്ചേക്കുമെന്നും അതിൽ ശിവസേന (യുബിടി) സ്ഥാനാർത്ഥി അമോൽ കീർത്തികറിനെ വെല്ലുവിളിക്കുമെന്നും ഊഹാപോഹമുണ്ട്.

അടുത്തിടെ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ കണ്ടിരുന്നു. ഇവരുടെ കൂടിക്കാഴ്ച്ച മുതൽ ഗോവിന്ദയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂടുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഈ യോഗം ഗോവിന്ദയുടെ രാഷ്ട്രീയ തിരിച്ചുവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു.

ഗോവിന്ദ മുമ്പ് രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

2004ൽ മുംബൈ നോർത്ത് ലോക്‌സഭാ സീറ്റിൽ കോൺഗ്രസിന് വേണ്ടി ഗോവിന്ദ മത്സരിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവ് രാം നായിക്കിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാൽ, പിന്നീട് കോൺഗ്രസ് പാർട്ടിയിൽ നിന്ന് വേർപിരിഞ്ഞ ഗോവിന്ദ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News