ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 7ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങള്‍ വിവിധ കലാപരിപാടികളോട് ജനുവരി 7ന് ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌ന്ാനായ ഹാളില്‍(7800 Lyons St., Morton Grove, IL 60053) വച്ച് നടത്തുന്നതാണ്. പരിപാടികള്‍ നടത്തുവാന്‍ താല്‍പര്യമുള്ളവര്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുവാന്‍ പോകുന്ന അസോസിയേഷന്‍ കിക്ക് ഓഫ് പ്രസ്തുത സ്റ്റേജില്‍ വച്ച് നടത്തുന്നതാണ്.

ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ മനോജ് തോമസ്സ്(630 687 5768) ക്രിസ്തുമസ് ട്രീ മത്സരത്തിന്റെ കോര്‍ഡിനേറ്റര്‍ റോസ് വടകര(708 662 0774) എന്നിവരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോഷി വള്ളിക്കളം(312 685 6749)- പ്രസിഡന്റ് ലീല ജോസഫ്(224 578 521), സെക്രട്ടറി, ഷൈനി ഹരിദാസ്(630 290 7143)- ട്രഷറര്‍ മൈക്കിള്‍ മാണി പറമ്പില്‍, വിവീഷ് ജേക്കബ്, ഡോ.സിബിള്‍ ഫിലിപ്പ്.

Print Friendly, PDF & Email

Leave a Comment

More News