വിമാനത്താവളം അടച്ചിട്ടാലും റൺവേയ്ക്ക് ഭൂമി നൽകില്ല

തിരുവനന്തപുരം: രണ്ട് വർഷത്തിനകം റൺവേയുടെ ബേസ് സ്ട്രിപ്പ് തയ്യാറാക്കിയില്ലെങ്കിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടും ഭൂമി വിട്ടുനൽകാൻ സർക്കാർ തയ്യാറായില്ല.

രാജ്യാന്തര നിലവാരമനുസരിച്ച് ബേസ് സ്ട്രിപ്പിന്റെ ബാക്കി ഭാഗങ്ങൾക്കായി റൺവേയുടെ ഇരുവശത്തുമായി 150 മീറ്റർ സ്ഥലം വേണം. വിമാനാപകടങ്ങൾ ഒഴിവാക്കാനാണ് ഈ സുരക്ഷാ നടപടി. റണ്‍‌വേയുടെ പല ഭാഗങ്ങളിലും 20 മീറ്റര്‍ വരെ കുറവുണ്ട്. ഈ സുരക്ഷിതത്വം വേണമെങ്കില്‍ 18 ഏക്കറോളം ഭൂമി ഏറ്റെടുക്കേണ്ടി വരും.

രണ്ടേക്കർ ഒഴികെ ബാക്കിയെല്ലാം സർക്കാർ ഭൂമിയാണ്. എന്നാൽ, പണം നൽകാമെന്ന് അദാനി പറഞ്ഞിട്ടും സർക്കാർ വഴങ്ങിയില്ല. ഗതാഗത വകുപ്പ് അദാനിയുടെ അപേക്ഷയും ഭൂമി ഏറ്റെടുക്കൽ നിർദേശവും മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ, വിമാനത്താവള സ്വകാര്യവൽക്കരണത്തിന് സർക്കാർ എതിരാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഫയൽ മാറ്റിവെച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേക്ക് 3373 മീറ്റർ നീളവും 150 അടി വീതിയുമുണ്ട്. അപകടങ്ങൾ തടയാൻ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഗ്രൗണ്ട് സ്ട്രിപ്പ് ആവശ്യമാണ്.

Print Friendly, PDF & Email

Leave a Comment

More News