ബീഹാറിലെ ബെഗുസാരായിയിൽ വിദ്യാർത്ഥിനിയെ സ്‌കൂളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെഗുസാരായി: ബീഹാറിലെ ബെഗുസാരായി ജില്ലയിലെ ബിർപൂർ പോലീസ് സ്റ്റേഷന് സമീപമുള്ള മിഡിൽ സ്കൂളിലെ മുറിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ എട്ടാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തിൽ ദുരൂഹത. “തിങ്കളാഴ്‌ച പതിവുപോലെ സ്‌കൂളിൽ പോയ വിദ്യാർത്ഥി വീട്ടിൽ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് ക്ലാസ് റൂമില്‍ മരിച്ച നിലയിൽ കിടക്കുന്നതായി അറിഞ്ഞത്. ആശ്ചര്യകരമെന്നു പറയട്ടെ, മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു എന്ന് ഗ്രാമവാസികൾ പറഞ്ഞു.

രോഷാകുലരായ ഗ്രാമീണർ സ്‌കൂളിൽ ബഹളം ഉണ്ടാക്കുക മാത്രമല്ല, എല്ലാ അദ്ധ്യാപകരെയും ബന്ദികളാക്കുകയും ചെയ്തു. ഇവരെ സ്‌കൂൾ ഓഫീസിൽ പൂട്ടിയിട്ട് ഡോഗ് സ്‌ക്വാഡിനെയും ഫോറൻസിക് സംഘത്തെയും വിളിക്കണമെന്ന് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർദാർ ആശുപത്രിയിലേക്ക് അയച്ചു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായും, ഡോഗ് സ്ക്വാഡും എഫ്‌എസ്‌എല്ലും സഹിതം അധിക സുരക്ഷാ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും, മുഴുവൻ കാര്യവും അന്വേഷിക്കുമെന്നും എസ്പി യോഗേന്ദ്ര കുമാർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News