ഉക്രേനിയൻ സൈനികരുടെ പരിശീലനം വിപുലീകരിക്കുമെന്ന് പെന്റഗൺ

വാഷിംഗ്ടണ്‍: യുക്രെയിനിൽ റഷ്യ നടത്തുന്ന യുദ്ധത്തിനിടയിൽ കൂടുതൽ സൈനികരെയും കൂടുതൽ സങ്കീർണ്ണമായ യുദ്ധ വൈദഗ്ധ്യവും ഉൾപ്പെടുത്തുന്നതിനായി യുഎസ് സൈന്യം ഉക്രേനിയൻ സൈനികരുടെ പരിശീലനം വിപുലീകരിക്കുമെന്ന് പെന്റഗണ്‍.

യുദ്ധസമയത്ത്, വിവിധ ആയുധങ്ങൾ വിന്യാസത്തിനും പരിപാലനത്തിനുമായി 3,100 ഉക്രേനിയൻ സൈനികരെ യുഎസ് പരിശീലിപ്പിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ഓരോ മാസവും 500 സൈനികരെ പരിശീലിപ്പിക്കാൻ യുഎസ് പദ്ധതിയിടുന്നതായി പെന്റഗണിന്റെ പ്രസ് സെക്രട്ടറി (എയർഫോഴ്സ്) ബ്രിഗേഡിയര്‍ ജനറൽ പാറ്റ് റൈഡർ വ്യാഴാഴ്ച പറഞ്ഞു.

വിപുലീകരിച്ച പരിശീലനം 2023 ജനുവരിയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇതുവരെ, യുക്രേനിയൻ സേനയ്ക്ക് യുദ്ധഭൂമിയിലെ ആവശ്യങ്ങൾ പെട്ടെന്ന് നടപ്പാക്കുന്നതില്‍ യുഎസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇപ്പോൾ, … യുദ്ധക്കളത്തിൽ ഫലപ്രദമായ സംയുക്ത ആയുധ പ്രവർത്തനങ്ങളും തന്ത്രങ്ങളും നടത്താൻ അവരെ പ്രാപ്തരാക്കുന്ന വിപുലമായ കൂട്ടായ പരിശീലനം അവർക്ക് നൽകാനാണ് പദ്ധതി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കാലിഫോർണിയ, ലൂസിയാന എന്നിവിടങ്ങളിലെ പ്രതിരോധ വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങളിൽ യുഎസ്
സൈന്യത്തിന് ലഭിക്കുന്ന തരത്തിലുള്ള പരിശീലനങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് മെച്ചപ്പെട്ട പരിശീലന ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മറ്റ് പെന്റഗണ്‍ ഉദ്യോഗസ്ഥർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News