ഫ്രഞ്ച് നഗരമായ ലിയോണിനു സമീപം അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് കുട്ടികളടക്കം 10 പേർ മരിച്ചു

ലണ്ടന്‍: ഫ്രഞ്ച് നഗരമായ ലിയോണിനടുത്തുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 10 പേർ മരിച്ചു. സമീപ വർഷങ്ങളിൽ രാജ്യത്ത് നടന്ന ഏറ്റവും മാരകമായ തീപിടുത്തങ്ങളിലൊന്നാണിത്.

പ്രാദേശിക സമയം പുലർച്ചെ 03:00 മണിയോടെ (02:00 GMT) വോൾക്സ്-എൻ-വെലിനാറ്റിൽ ഏഴ് നിലകളുള്ള അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. 170 അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാന്‍ സ്ഥലത്ത് ഉണ്ടായിരുന്നു.

കെട്ടിടത്തിൽ വലിയ തീപിടുത്തമുണ്ടായെന്നും പിന്നീട് 170 അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ അണച്ചതായും പ്രാദേശിക അധികാരികൾ പ്രസ്താവനയിൽ പറഞ്ഞു. നാല് പേരുടെ നില ഗുരുതരമാണെന്നും രണ്ട് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 10 പേർക്ക് നിസാര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ സംഭവത്തെ ‘ഞെട്ടലോടെ’യാണ് കേട്ടതെന്ന് പറഞ്ഞു. കുട്ടികൾ 3 നും 15 നും ഇടയിൽ പ്രായമുള്ളവരാണെന്നും അപകടത്തിൽപ്പെട്ടവരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കുട്ടികളുടെ നിലവിളി” കേട്ടാണ് ഉണർന്നതെന്ന് ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Print Friendly, PDF & Email

Leave a Comment

More News