തലവടി ചുണ്ടൻ ഓഹരി ഉടമകളുടെ യോഗം നടന്നു; നിലവിൽ 156 ഓഹരി ഉടമകൾ

നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്ന തലവടി ചുണ്ടൻ്റെ ഓഹരി ഉടമകളുടെ യോഗം നടന്നു. തിരുപനയന്നൂർ കാവ് ദേവി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്ഠൻ ആനന്ദ് പട്ടമന ഉത്ഘാടനം ചെയ്തു. വർക്കിംങ് പ്രസിഡൻ്റ് ജോജി ജെ വയലപള്ളി, അരുൺകുമാർ പുന്നശ്ശേരിൽ , അജിത്ത്കുമാർ പിഷാരത്ത്,ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ , ട്രഷറാർ പി.ഡി രമേശ് കുമാർ , ജനറൽ കൺവീനറർമാരായ അഡ്വ.സി.പി.സൈജേഷ്, ഡോ.ജോൺസൺ വി.ഇടിക്കുള, എക്സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടിൽ, വിൻസൻ പൊയ്യാലുമാലിൽ, ബിനോയി മംഗലത്താടിൽ, ഓവർസീസ് കോർഡിനേറ്റമാരായ ഷിക്കു അമ്പ്രയിൽ, സജി മണക്ക്, ബൈജു കോതപുഴശ്ശേരിൽ, മധു ഇണ്ടംതുരുത്തിൽ, മാനേജർ റിനു തലവടി എന്നിവർ പങ്കെടുത്തു. ജനുവരി ആദ്യം തലവടി ചുണ്ടൻ നീരണിയിക്കാൻ യോഗം തീരുമാനിച്ചു. നിലവിൽ തലവടി ചുണ്ടന് സ്വദേശത്തു നിന്നും വിദേശത്തു നിന്നും പ്രവാസികൾ ഉൾപ്പെടെ 156 ഓഹരി ഉടമകൾ ഉണ്ട്.

നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നമാണ് ചില ആഴ്ചകൾക്കുള്ളിൽ യാഥാർത്ഥ്യമാകുന്നത്.2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി മാലിപ്പുരയിൽ എത്തിച്ചത്. ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു.കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർമ്മാണം.

തലവടി ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ചും ക്ലബ് രൂപീകരണ കമ്മറ്റി രൂപീകരിക്കുന്നതിന് തലവടി പനയന്നൂർകാവ് ക്ഷേത്ര ആഡിറ്റോറിയത്തിൽ 2020 നവംബർ 3ന് കൂടിയ പൊതുയോഗത്തിന് ശേഷം രൂപികരിച്ച് രജിസ്റ്റർ ചെയ്ത തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിലാണ് നിർമ്മാണം ഏകോപിപ്പിക്കുന്നത്. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിൻ്റിൽ ഡോ. വർഗ്ഗീസ് മാത്യുവിന്റെ പുരയിടത്തിലെ മാലിപ്പുരയിൽ ആണ് ചുണ്ടൻ വള്ളത്തിൻ്റെ നിർമ്മാണം.

Print Friendly, PDF & Email

Leave a Comment

More News