വഴയില വധക്കേസ് പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: വഴയിലയിൽ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ജയിലിൽ ആത്മഹത്യ ചെയ്തു. ജില്ലാ ജയിലിലെ സെല്ലിനുള്ളിലെ ശുചിമുറിയിലാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ ഒമ്പത് മണിക്കാണ് സുഹൃത്ത് സിന്ധുവിനെ റോഡിൽ വച്ച് രാജേഷ് വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരും നേരത്തെ വിവാഹം കഴിഞ്ഞവരാണ്.

കഴിഞ്ഞ ഒരു മാസത്തെ സാമ്പത്തികമായി തർക്കങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. താനുമായുള്ള ബന്ധത്തിൽ നിന്ന് സിന്ധു അകന്നുമാറുന്നു എന്ന സംശയത്തെ തുടർന്നാണ് രാജേഷ് കൊലപാതകം നടത്തിയത്. ശേഷം രാജേഷിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ 12 വർഷമായി രാജേഷും സിന്ധുവും ഒരുമിച്ചാണ് താമസിക്കുന്നത്. . ഇടയ്ക്കിടെ അവർക്കിടയിൽ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്ന് അയല്‍‌വാസികള്‍ പറഞ്ഞു. കിളിമാനൂർ ജംക്‌ഷനു സമീപം സർബത്ത് കട നടത്തുന്നയാളാണ് രാജേഷ്. സിന്ധു ദിവസക്കൂലിക്ക് ജോലി ചെയ്യുന്നു.

കഴിഞ്ഞ ഒരു മാസമായി സിന്ധുവിനോടു പിണങ്ങി രാജേഷ് പത്തനാപുരത്തുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം എന്നാണ് പോലീസ് പറയുന്നത്. രാവിലെ വഴയിലയിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും പ്രകോപിതനായ രാജേഷ് സിന്ധുവിനെ അക്രമിക്കുകയുമായിരുന്നു. രാ​ജേ​ഷ് കൈ​യിൽ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് സി​ന്ധു​വി​നെ വെ​ട്ടുക​യാ​യി​രു​ന്നു. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് ആത്മഹത്യ.

Print Friendly, PDF & Email

Leave a Comment

More News