ക്യാപിറ്റോള്‍ കലാപം; ട്രംപിന് കുരുക്കു മുറുകുന്നു

വാഷിംഗ്ടണ്‍: 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തുന്ന ട്രംപിനെതിരെ കുരുക്ക് മുറുകുന്നു. ക്യാപ്പിറ്റോള്‍ കലാപങ്ങളുടെ പേരില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങള്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമം എന്നീ മൂന്നു കുറ്റങ്ങള്‍ ചുമത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അന്തിമ റിപ്പോര്‍ട്ടിന് മുന്നോടിയായുള്ള സമിതിയുടെ അന്തിമ യോഗം തിങ്കളാഴ്ച ചേരും. അടുത്ത ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ജോ ബൈഡന്‍ പ്രസിഡന്റാവുന്നത് തടയാന്‍ 2021 ജനുവരി ആറാം തീയതിയാണ് കലാപകാരികള്‍ കാപ്പിറ്റോള്‍ ബില്‍ഡിങ്ങിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയത്.

ഇടക്കാല തിരെഞ്ഞെടുപ്പ് പൂർത്തിയായതോടെ ട്രംപിന്റെ റേറ്റിംഗ് വളരെ താഴ്ന്നിരുന്നു .അതെ സമയം ഫ്ലോറിഡ ഗവർണ്ണർ ഡി സാന്റിസ് റേറ്റിംഗ് ട്രംപിന്റെ ഇരട്ടിയിലധികമായി വർധിച്ചിരിക്കുന്നു . 2024 ലെ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ ട്രംപ് അപ്രസക്തമാകുകയാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . ട്രംപിന്റെ തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മന്ദീഭവിച്ച മട്ടിലാണ്‌ .റിപ്പബ്ലിക്കൻ പാർട്ടിയും ഉ റ്റുനോക്കുന്നതു അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥി ഡി സാന്റിസിനെ തന്നെയാണ്

Print Friendly, PDF & Email

Leave a Comment

More News