വിദ്യാർത്ഥിനി കോച്ചിംഗ് ടീച്ചറുടെ കൂടെ ഒളിച്ചോടി; സ്വന്തം വീട്ടുകാർക്ക് മുന്നറിയിപ്പ്

പട്‌ന: ബീഹാറിലെ ബേട്ടിയയിൽ യുവതിയായ കോച്ചിംഗ് വിദ്യാർത്ഥിനി അദ്ധ്യാപകനോടൊപ്പം ഒളിച്ചോടി വിവാഹിതയായി. അതേ സമയം, യുവതിയുടെ വീട്ടുകാർ അദ്ധ്യാപകനടക്കം 5 പേർക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. ഇതിന് പിന്നാലെ യുവതി തന്നെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത നിഷേധിച്ച് വീഡിയോ പുറത്ത് വിട്ടു. അദ്ധ്യാപകനെ താനാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതെന്നും യുവതി വീഡിയോയിൽ പറയുന്നു. തന്നെയുമല്ല, കള്ളക്കേസ് പിൻവലിക്കണമെന്ന് കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം വിഷയം സുപ്രീം കോടതിയിലെത്തിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി.

ബേട്ടിയയിലെ സിറിസിയ ഒപി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയായ അഞ്ജലി തന്റെ കോച്ചിംഗ് ടീച്ചറെ വിവാഹം കഴിച്ചതായി സമ്മതിച്ചു. മിസ്രൗലി ചൗക്കിലെ ബ്രില്യന്റ് കോച്ചിംഗിൽ മൂന്ന് വർഷമായി പഠിക്കുകയായിരുന്നു അഞ്ജലി. ഈ സമയത്താണ് കോച്ചിംഗ് ടീച്ചർ ചന്ദനുമായുള്ള അടുപ്പം വർദ്ധിച്ചത്. ഇരുവരും പരസ്പരം പ്രണയത്തിലായി. ഡിസംബർ 12 ന് അഞ്ജലി വീട്ടിൽ നിന്ന് ഒളിച്ചോടി ബെട്ടിയയിൽ തിരിച്ചെത്തി. ചന്ദനുമായുള്ള വിവാഹത്തിന് വീട്ടുകാരെ നിർബന്ധിക്കാൻ തുടങ്ങി. വീട്ടുകാർ സമ്മതിക്കാതെ വന്നതോടെയാണ് കാമുകൻ ചന്ദനൊപ്പം ഒളിച്ചോടിയത്.

ഭർത്താവിനും ഭർതൃപിതാവിനുമെതിരെ കള്ളക്കേസെടുക്കരുതെന്ന് യുവതി വീട്ടുകാർക്ക് മുന്നറിയിപ്പ് നൽകി. അല്ലെങ്കിൽ നിങ്ങളെ സുപ്രീം കോടതിയിലേക്ക് വലിച്ചിഴക്കുമെന്നും വീഡിയോയില്‍ പറയുന്നു. എന്റെ ശാഠ്യ സ്വഭാവം നിങ്ങൾക്കെല്ലാം അറിയാം. എനിക്ക് 21 വയസ്സ് പ്രായമാണെന്നാണ് അഞ്ജലി വീഡിയോയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. തന്റെയും ഭർത്താവുൾപ്പെടെയുള്ള തന്റെ ഭർതൃകുടുംബത്തിലുള്ളവരുടെ സംരക്ഷണത്തിനായി യുവതി ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം), പോലീസ് സൂപ്രണ്ട്, ബെട്ടിയയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരോട് അഭ്യർത്ഥിച്ചു. വീട്ടുകാർ ഭർത്താവിനെ മർദിച്ചെന്നും ആസിഡ് ആക്രമണം നടത്തിയെന്നും യുവതി ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News