മൂടല്‍‌മഞ്ഞ്: യു പിയില്‍ സർക്കാർ ബസുകൾ രാത്രിയിൽ ഓടുന്നത് നിർത്തുന്നു

ലഖ്‌നൗ: മൂടൽമഞ്ഞിനെ തുടർന്നുള്ള അപകടങ്ങൾ കാരണം രാത്രിയിൽ സര്‍ക്കാര്‍ ബസുകൾ ഓടിക്കുന്നത് നിർത്താൻ ഉത്തർപ്രദേശ് സർക്കാർ ചൊവ്വാഴ്ച തീരുമാനിച്ചതായി ഗതാഗത മന്ത്രി ദയാശങ്കർ സിംഗ് പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാത്രികാല സർവീസുകളുടെ ഓൺലൈൻ റിസർവേഷൻ അടുത്ത ഒരു മാസത്തേക്ക് നിർത്തിവെക്കും.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ദൂരക്കാഴ്ച കുറവായതിനാൽ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പേർ മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ചൊവ്വാഴ്ച അറിയിച്ചു.

കനത്ത മൂടൽമഞ്ഞ് കാരണം ഉത്തർപ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകൾ രാത്രിയിൽ സർവീസ് നടത്തുന്നത് സർക്കാർ നിർത്തി വെച്ചിരിക്കുകയാണെന്നും, കോർപ്പറേഷന്റെ റീജിയണൽ മാനേജർമാർക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയിട്ടുണ്ടെന്നും സിംഗ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

രാത്രിയിൽ ബസുകൾ ഓടുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ റീജിയണൽ, അസിസ്റ്റന്റ് റീജണൽ, സർവീസ് മാനേജർമാരും രാത്രി 8 മുതൽ 12 വരെ ബസ് സ്റ്റേഷനുകളിൽ ക്യാമ്പ് ചെയ്യുമെന്ന് ഉത്തർപ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എംഡി സഞ്ജയ് കുമാർ പറഞ്ഞു.

“ഓപ്പറേഷൻ സമയത്ത് മൂടൽമഞ്ഞ് കണ്ടെത്തിയാൽ, ബസ് അടുത്തുള്ള ബസ് സ്റ്റാൻഡിൽ/സുരക്ഷിത സ്ഥലത്ത് പാർക്ക് ചെയ്യണം,” അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് രാത്രി സർവീസുകളുടെ ഓൺലൈൻ റിസർവേഷൻ അടുത്ത ഒരു മാസത്തേക്ക് നിർത്തിവെക്കും. മൂടൽമഞ്ഞ് മൂലമുണ്ടാകുന്ന അപകടങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്നും കുമാർ പറഞ്ഞു.

കനത്ത മൂടൽ മഞ്ഞ് രണ്ട് ദിവസം കൂടി തുടരാൻ സാധ്യതയുണ്ടെന്ന് ലഖ്‌നൗവിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News