തിരുപനയന്നൂർ കാവിൽ ചാലക്കുടി ഉപാസന നാരായണീയ ഭക്തസംഘമെത്തി

തലവെടി: തിരുപനയന്നൂർ കാവിൽ ചാലക്കുടി ഉപാസന നാരായണീയ ഭക്തസംഘമെത്തി. രാവിലെ 7. 30 മുതൽ ഉച്ചയ്ക്ക് 3.30 വരെ നാരായണീയം പാരായണം ചെയ്തു. ക്ഷേത്ര മുഖ്യ തന്ത്രി ബ്രഹ്മശ്രീ ആനന്ദ് പട്ടമന ഭദ്രദീപം കൊളുത്തി പാരായണം ഉദ്ഘാടനം ചെയ്തു. കൂടാതെ ഗ്രഹശാന്തി പൂജ, ശനീശ്വരപൂജ, നവഗ്രഹ പൂജ തുടങ്ങിയവയും നടന്നു.

ശങ്കരാചാര്യ സ്വാമി പരമ്പരയിലെ സീനിയർ പുഷ്പാജ്ഞലി സ്വാമിയാരിൽ നിന്നും ലഭിച്ച വിവരമനുസരിമാണ് 20 അംഗ സംഘമെത്തിയത്. ക്ഷേത്രത്തിലെത്തിയ സംഘത്തെ ഗീതാ അന്തർജനം ആനന്ദ് പട്ടമനയും ക്ഷേത്ര സെക്രട്ടറി അജികുമാർ കലവറശ്ശേരി, ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ക്ഷേത്രക്കടവ് മുതൽ മുട്ടാർ പള്ളി വരെ ജലയാത്രയും നടത്തിയതിന് ശേഷം ആണ് സംഘം മടങ്ങിയത്.

ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഇവിടെ സ്ഥാപിതമായ കൃഷ്ണശില ധ്വജം ലോകത്തിലെ ഏറ്റവും വലിയ കൃഷ്ണശില ധ്വജമായി യു.ആർ.എഫ് ലോക റിക്കോർഡിൽ ഇടം പിടിച്ചു.

Print Friendly, PDF & Email

Leave a Comment

More News