ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു

മലപ്പുറം: ട്രെയിനിൽ വെച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസിൽ മലപ്പുറം വണ്ടൂർ സ്വദേശി ഷിഹാബുദ്ദീനെ (34) പോലീസ് അറസ്റ്റു ചെയ്തു. ഡിസംബര്‍ 17ന് രാത്രി ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം നടന്നത്. എന്നാല്‍, യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഇന്ന് രാവിലെ മലപ്പുറം നടുവയിൽ നിന്നാണ് വണ്ടൂർ പോലീസ് ഇയാളെ പിടികൂടിയത്. നിലമ്പൂർ പാസഞ്ചറിൽ വാണിയമ്പലത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ എറണാകുളത്ത് ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിനിക്കെതിരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഈ കോച്ചിൽ യുവതിയെ ഒറ്റയ്ക്ക് കണ്ടപ്പോൾ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. യുവതി പ്രതിഷേധിച്ചെങ്കിലും യുവാവ് പ്രദര്‍ശനം തുടർന്നു. അതോടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു.

Leave a Comment

More News