ഹൂസ്റ്റണ്‍ മോസ്‌കിന് നേരെ അതിക്രമം; 30,000 ഡോളറിന്റെ നാശനഷ്ടമെന്ന് ഡയറക്ടര്‍

ഹൂസ്റ്റണ്‍: സൗത്ത് ഹൂസ്റ്റണിലുള്ള ക്വന്‍ ഇസ്ലാമിക് സെന്ററിനുനേരെ നടന്ന ആക്രമണത്തില്‍ 30,000 ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്‌സണ്‍ സാഹിദ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഉണ്ടായ ആക്രണത്തില്‍ മോസ്‌കിനകത്തെ പ്രോജക്റ്റര്‍, റ്റി.വി., വാതിലുകള്‍ എന്നിവ പൂര്‍ണ്ണായും നശിപ്പിക്കപ്പെട്ടു. മൂന്നാമത്തെ തവണയാണ് ഇതേ മോസ്‌കിനു നേരെ ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നതെന്ന് സാഹിദ് പറഞ്ഞു.

സമീപത്തുള്ള ക്യാമറകളില്‍ നിന്നും മോസ്‌കിനകത്തുള്ള പ്രാര്‍ത്ഥനാ ഹാളിലേക്ക് പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പ്രവേശിക്കുന്നത് വ്യക്തമായി കാണാം. തുടര്‍ന്ന് സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറിയിലേക്കും പ്രവേശിക്കുന്നതും അവിടെയുള്ള വിലപ്പെട്ട ഉപകരണങ്ങള്‍ തകര്‍ക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

പോലീസ് ഇതിനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അ്‌ന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഹേറ്റ് ക്രൈമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പോലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് മോസ്‌ക് അടച്ചിടുവാന്‍ ഉദേശിക്കുന്നില്ലെന്നും, ഫെന്‍സുകള്‍ കെട്ടിയുയര്‍ത്തിയും, കൂടുതല്‍ സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിച്ചും സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ഡയറക്ടര്‍ പറഞ്ഞു. ഇതേ കേന്ദ്രം മൂന്നാം തവണയും അക്രമിക്കപ്പെട്ടതോടെ ഇത് ഹേറ്റ് ക്രൈം തന്നെയാണെന്നാണ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടത്.

Print Friendly, PDF & Email

Leave a Comment

More News