ടൈറ്റാനിയം ജോലി തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിലെ തൊഴിൽ തട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ ദക്ഷിണ മേഖല ഐജി സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

ഒമ്പതംഗ സംഘത്തിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ജെ കെ ദിനമാണ് അന്വേഷണ സംഘത്തലവൻ. ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിലെ തട്ടിപ്പുമായി ബന്ധപ്പെട്ട സ്റ്റേഷൻ കൺട്രോൾമെന്റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള കേസുകൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

കൺട്രോൾ എസ്എച്ച്ഒ ബി എം ഷാഫി, കൺട്രോൾ റൂം ഇൻസ്‌പെക്ടർ ഡി സാബു, പൂജപ്പുര എസ്എച്ച്ഒ ആർ റോജ്, വനിത സ്റ്റേഷൻ എസ്എച്ച്ഒ ആശാചന്ദ്രൻ, സബ് ഇൻസ്‌പെക്‌ടർമാരായ പി ഡി ജിജുകുമാർ (മ്യൂസിയം), എസ് എസ് ദിൽജിത്ത് (കൺട്രോൺ), ആർ അജിത് പൂജ (പിമസിയം), കുമാർ ), എം എ ഷാജി (വെഞ്ഞാറമൂട്) സംഘാംഗങ്ങൾ.

Print Friendly, PDF & Email

Leave a Comment

More News