കാഞ്ഞങ്ങാട്ട് മയക്കുമരുന്നുമായി പിടിയിലായ രണ്ടു പേരില്‍ ഒരാള്‍ കാപ്പ ചുമത്തി നാടു കടത്തപ്പെട്ട ആള്‍

കാസർകോട്: കാഞ്ഞങ്ങാട്ട് ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ. ഇവരിൽ ഒരാൾ കാപ്പ ചുമത്തി പോലീസ് നാടുകടത്തപ്പെട്ട പ്രതിയാണ്. മറ്റൊരാള്‍ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ നടപടി നേരിട്ട ആളുമാണ്. വ്യാഴാഴ്‌ച രാത്രി ലഹരിമരുന്നുമായി പിടിയിലായ ഏഴാംമൈൽ പറക്കളായി സ്വദേശി റം‌ഷീദിനെ (30) മാസങ്ങൾക്കു മുമ്പ് കണ്ണൂർ റേഞ്ച് ഡിഐജി കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടു കടത്തിയിരുന്നു.

പ​ട​ന്ന​ക്കാ​ടു​വെ​ച്ച് വാ​ഹ​ന പ​രി​ശോ​ധ​നയിലാണ് ഹോ​സ്ദു​ർ​ഗ് പോലീസാണ് റം​ഷീ​ദി​നെ​യും സു​ബൈ​റി​നെ​യും പി​ടി​കൂ​ടി​യ​ത്. ഇവരില്‍ നിന്ന് 1.880 ഗ്രാം ​എം.​ഡി.​എം.​എ​ പിടിച്ചെടുത്തു.

ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ബൈ​റി​നെ​തി​രെ മൂ​ന്നു മാ​സം മു​മ്പ് പാ​റ​പ്പ​ള്ളി ജ​മാ​അ​ത്ത് ക​മ്മി​റ്റി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. പൊ​ലീ​സ് സം​ഘ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഡിവൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ അ​ബൂ​ബ​ക്ക​ർ ക​ല്ലാ​യി, പൊ​ലീ​സു​കാ​രാ​യ നി​കേ​ഷ്, ജി​നേ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

നാടു കടത്തപ്പെട്ട റംഷീദ് ജില്ലയില്‍ തന്നെ ഉണ്ടായിരുന്നു എന്ന് വ്യക്തമായതോടെ പ്രതിക്കെതിരെ അമ്പലത്തറ പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

 

Print Friendly, PDF & Email

Leave a Comment

More News