വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: പതാകദിനം ആചരിച്ചു

മലപ്പുറം: ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി പതാകദിനം ആചരിച്ചു. പതാക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം വെൽഫെയർ പാർട്ടി ഓഫീസിനു മുന്നിൽ സംസ്ഥാന ട്രഷറർ പി.എ അബ്ദുൽ ഹക്കീം നിർവഹിച്ചു. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ. സി ആയിശ, എഫ്ഐടിയു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, സജീദ് ഖാലിദ്, എസ്. ഇർഷാദ്, സംസ്ഥാന അസി. സെക്രട്ടറി മിർസാദ് റഹ്മാൻ, മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് തുടങ്ങിയവർ പങ്കെടുത്തു.

ഡിസംബർ 27 ന് രാവിലെ 10 മണിക്ക് വലിയങ്ങാടി താജ് ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ള പി സി ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ ഹാളിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം, ഡിസംബർ 29ന് മലപ്പുറം ടൗണിൽ നടക്കുന്ന പ്രകടനം, പൊതുസമ്മേളനം എന്നിവ മുൻനിർത്തി വിപുലമായ ഒരുക്കങ്ങളാണ് മലപ്പുറം നഗരത്തിൽ നടക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News