ഓമന റെജി (56) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസിച്ചുവരുന്ന ചെങ്ങന്നൂര്‍ തോപ്പില്‍ തെക്കേതില്‍ കുടുംബാംഗം റെജി വി.തോമസിന്റെ (ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിട്ടി സൂപ്പര്‍വൈസര്‍) സഹധര്‍മ്മിണി ഓമന റെജി (56) ക്രിസ്മസ് ദിനത്തില്‍ അന്തരിച്ചു. സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ ദേവാലയാംഗമാണ്. ചെങ്ങന്നൂര്‍ വെണ്‍മണി ഷൈലാ ഭവനില്‍ ആന്റണി ചാക്കോ. അച്ചാമ്മ ദമ്പതികളുടെ പുത്രിയാണ് പരേത.

സ്റ്റാറ്റന്‍ഐലന്റിലെ സീവ്യൂ ഹോസ്പിറ്റല്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ നഴ്‌സിംഗ് വിഭാഗത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ത്തോമാ ദേവാലയത്തിലെ സജീവാംഗമായിരുന്ന ശ്രീമതി ഓമന ഇടവക ക്വയര്‍, സേവികാസംഘം, ഇടവക മിഷന്‍ എന്നിവയിലും എക്യൂമെനിക്കല്‍ പ്രവര്‍ത്തനങ്ങളിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നു. അടിയുറച്ച ഈശ്വരവിശ്വാസിയും ഒപ്പം കുടുംബ-സുഹൃത് ബന്ധങ്ങളില്‍ ഊഷ്മളതയും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു.

ഡോക്ടര്‍ രേഷ്‌ന റെജി, റോജിന്‍ റെജി എന്നിവര്‍ മക്കളാണ്. മോളി ജേക്കബ് (അറ്റ്‌ലാന്റ്), ഡോ. ഷൈല റോഷിന്‍ എന്നിവര്‍ സഹോദരങ്ങളും, ജേക്കബ് വര്‍ഗീസ് (ബിനോയി-അറ്റ്‌ലാന്റ), അമേരിക്കന്‍ മലയാളി സമൂഹത്തിന് സുപരിചിതനായ പ്രമുഖ ഗായകരും കലാകാരനുമായ റോഷിന്‍ മാമ്മന്‍ എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്‍മാരുമാണ്.

പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വ്വീസും ഡിസംബര്‍ 29-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5PM മുതല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച് നടക്കും.

വെള്ളിയാഴ്ച(30ന്) രാവിലെ 9 മണിക്ക് ദേവാലയത്തില്‍ വെച്ച് നടക്കുന്ന മരണാനന്തര ശുശ്രൂഷകള്‍ക്കു ശേഷം ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്‌ക്കാരം.

മാര്‍ത്തോമ ദേവാലയ വികാരി റവ.ജോണ്‍സണ്‍ പി.ഏബ്രഹാം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

1.viewing And memorial Service
Date: Thursday, December 29, 2022.
Time: 5.PM-9PM.
Venue: Marthoma Church Staten Island, 134 Faber St, Staetn Island, NY.10302.

2.Funeral Service
Date: Friday, December30, 2022.
Time: 9.00AM-11.00AM.
Venue: Marthoma Church Staten Island.

3) Interment
Fairview Cemetery, 1852 Victory BLVD, Staten Island. NY.10314.

Print Friendly, PDF & Email

Leave a Comment

More News