മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ജയിൽ മോചിതനായി

മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ഡിസംബർ 28 ബുധനാഴ്ച മുംബൈയിലെ ആർതർ റോഡ് സെൻട്രൽ ജയിലിൽ നിന്ന് 14 മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി.

ചൊവ്വാഴ്ച ജാമ്യം അനുവദിച്ച വിധിയിൽ സ്‌റ്റേ നീട്ടണമെന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ അപേക്ഷ ബോംബെ ഹൈക്കോടതി നിരസിച്ചതിനെ തുടർന്നാണ് 73 കാരനായ ദേശ്മുഖിനെ വിട്ടയച്ചത്.

ജയിൽവാസം നീട്ടുന്നതിനുള്ള കൂടുതൽ അഭ്യർത്ഥനകൾ അനുവദിക്കില്ലെന്ന് കോടതി മുമ്പ് വിധിച്ചിരുന്നതിനാൽ, ജസ്റ്റിസ് സന്തോഷ് ചപൽഗോങ്കറിന്റെ സിംഗിൾ ജഡ്ജി അവധിക്കാല ബെഞ്ച് സിബിഐയുടെ വാദം കേൾക്കാൻ വിസമ്മതിച്ചു. അതോടെ അദ്ദേഹത്തിന്റെ മോചനത്തിനുള്ള വഴി തെളിഞ്ഞു.

വൈകുന്നേരം 4.55 ഓടെ ജയിൽ കവാടത്തിൽ നിന്ന് പുറത്തിറങ്ങിയ അനിൽ ദേശ്മുഖിന് നൂറുകണക്കിന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാക്കളും പ്രവർത്തകരും വീരോചിതമായ സ്വീകരണം നൽകി.

ഡിസംബർ 12ന് അനിൽ ദേശ്മുഖിന് ജസ്റ്റിസ് എംഎസ് കാർണിക് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ സിബിഐ സമയം ആവശ്യപ്പെട്ടതിനാൽ ഉത്തരവ് 10 ദിവസത്തേക്ക് സ്റ്റേ ചെയ്തു.

പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസിന്റെ മൊഴി ഒഴിവാക്കി, സിബിഐ രജിസ്റ്റർ ചെയ്ത ഒരു മൊഴിയും എൻസിപി നേതാവിന്റെ നിർദേശപ്രകാരം മുംബൈയിലെ ബാറുടമകളിൽ നിന്ന് പണം തട്ടിയതായി കാണിച്ചിട്ടില്ലെന്ന് ദേശ്മുഖിന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment

More News