വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ യൂണിഫിഡിന് ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു

ഡാളസ്: വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ യൂണിഫൈഡ് (ന്യൂ ജേഴ്‌സി കോര്പറേഷന്) ഡാളസിലെ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ്മായി ഐക്യ ദാർഢ്യം പ്രഖ്യാപിച്ചതിനോടൊപ്പം 1995 ൽ തുടങ്ങിയ നെറ്റ്‌വർക്ക് 2016 ലെ യൂണിഫിക്കേഷന് ശേഷം യൂണിഫൈഡ് എന്നറിയപ്പെടുവാൻ ഇടയായതെന്നും ഫിലാഡൽഫിയ കൺവെൻഷന് ശേഷം ശ്രീ പി. സി. മാത്യു പ്രെസിഡന്റായി പ്രവർത്തനങ്ങൾ സജീവമാക്കിയതിനാലാണ് അമേരിക്കയിൽ നിന്നും കാനഡയിലേക്കു സംഘടന വളർന്നതെന്നും പ്രൊവിൻസ് ചെയർമാൻ വര്ഗീസ് കയ്യാലക്കകം, പ്രസിഡന്റ് ജോർജ് വര്ഗീസ് എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ചെയർമാനായി ജോർജ് പനക്കൽ, ജനറൽ സെക്രട്ടറിയായി കുരിയൻ സ്‌ക്കറിയാ, ട്രെഷററായി ഫിലിപ്പ് മാരേട്ട് എന്നിവർ അന്ന് ചുമതല എല്കുകയുണ്ടായി. പ്രസ്തുത കോൺവെൻഷനിൽ അന്നത്തെ ഗ്ലോബൽ ചെയർമാൻ ഐസക് പട്ടാണിപ്പറമ്പിലും പങ്കെടുത്തിരുന്നു. അന്ന് താൻ അമേരിക്ക റീജിയൻ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും 2018 വരെ തുടരുകയും ചെയ്തു എന്ന് വര്ഗീസ് പറഞ്ഞു.

ഫിലാഡൽഫിയ കൺവെൻഷൻ 2016 ജൂണിൽ മനോഹരമാക്കിയ പ്രൊവിൻസ് ഭാരവാഹികളായിരുന്ന സാബു ജോസഫ് (ജനറൽ കൺവീനർ), ജോർജ് പനക്കൽ, ജോസ് ആറ്റുപുറം, ആലീസ് ആറ്റുപുറം, മുതലായവരുടെ നിസ്തുലമായ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു എന്ന് പി. സി. മാത്യു പറഞ്ഞു. ചിക്കാഗോ പ്രൊവിൻസ് പത്തു വീടുകളോളം നാട്ടിൽ വച്ച് കൊടുക്കുമ്പോൾ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസും ഫിലാഡൽഫിയ പ്രൊവിൻസും ഓരോ വീടുകൾ വച്ച് കൊടുക്കുന്നു എന്നുള്ളത് റീജിയന് അഭിമാനകരമാണ്. മാത്യുക്കുട്ടി ആലുംപറമ്പിൽ, ബെഞ്ചമിൻ തോമസ്, തോമസ് ഡിക്രൂസ്, മാത്യൂസ് എബ്രഹാം, കോശി ജോർജ്, വിൽസൺ, പ്രൊഫ. തമ്പി മാത്യു, ജോസ് ആറ്റുപുറം, ജോർജ് നടവയൽ, സിബിച്ചൻ ചേമ്പ്ലെയേൽ, നൈനാൻ മത്തായി
എന്നിവരെയും റീജിയൻ ചെയർമാൻ പി. സി. മാത്യു അനുമോദിച്ചു.

ഡാളസ് പ്രൊവിൻസും ഒരു വീട് നല്കിയതായി. ഡോക്ടർ എം. എസ്. സുനിൽ അറിയിച്ചു. പിന്നിൽ പ്രവർത്തിച്ച അലക്സ് അലക്സാണ്ടർ, ഫിലിപ്പ് തോമസ് എന്നിവരും അനുമോദനങ്ങൾ അർഹിക്കുന്നു എന്ന് യോഗം വിലയിരുത്തി. പ്രൊവിൻസ് വൈസ് ചെയർ സുനി ലിൻഡ ഫിലിപ്സ്, ജനറൽ സെക്രട്ടറി മഹേഷ് പിള്ള, സാം മാത്യു, വിമൻസ് ഫോറം ചെയർ എലിസബേത് റെഡിയാർ, പബ്ലിക് റിലേഷൻ ഓഫിസർ ജെയ്സി ജോർജ്, ജിമ്മി കുളങ്ങര (മീഡിയ), മുൻ വിമൻസ് ഫോറം ചെയർ മേരി തോമസ് എന്നിവർ റീജിയന്റെ പ്രവർത്തനങ്ങൾക്കു ആശംസ അറിയിച്ചു. അടുത്തയിടെ നടത്തിയ റീജിയന്റെ സിവിക് എൻഗേജ്മെൻറ് സൂം വഴിയായി സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കൽ, ജഡ്ജ് ജൂലി മാത്യു, മന്ത്രി റോഷി അഗസ്റ്റിൻ മുതലായവരെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി റീജിയനു ഊർജം പകർന്നതായി. റീജിയൻ പ്രഡിഡന്റ്‌ എൽദോ പീറ്റർ അറിയിച്ചു.

ജോർജ് വര്ഗീസ് സ്വാഗതവും ജിമ്മി കുളങ്ങര നന്ദിയും പ്രകാശിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News