ഹ്യൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ 41-ാമത് ക്രിസ്‌തുമസ് പുതുവത്സരാഘോഷം ജനുവരി 1 ന് ഞായറാഴ്ച

ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) ക്രിസ്തുമസ് പുതുവത്സരാഘോഷം 2023 ജനുവരി 1 നു ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചു ‌ നടത്തപ്പെടും. ഹൂസ്റ്റണിലെ 20 എപ്പിസ്കോപ്പൽ ദേവാലയങ്ങളുടെ കൂട്ടായ്മയായ ഐസിഇസി എച്ചിന്റെ 41-ാമത് ക്രിസ്തുമസ് ആഘോഷമാണ് ഈ വർഷം നടത്തപ്പെടുന്നത്.

ഐ സി ഇ സി എച്ചിന്റെ പ്രസിഡന്റ് റവ. ഫാ. ജെക്കു സഖറിയ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക മെത്രാപോലിത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപോലിത്താ ക്രിസ്തുമസ് ദൂത് നൽകുന്നതായിരിക്കും.

മെവിൻ ജോണിന്റെ നേതൃത്വത്തിലുള്ള എക്യൂമെനിക്കൽ ക്വയർ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുന്നത്തിനുള്ള പ്രാക്ടീസുകൾ നടത്തിവരുന്നതായി ക്വയർ കോഓർഡിനേറ്റർ ഡോ. അന്നാ. കെ. ഫിലിപ്പ് അറിയിച്ചു.

ആഘോഷത്തിന്റെ വിജയത്തിനായി ഐ സി ഇ സി എച്‌ പ്രസിഡണ്ട് ഫാ. ജെക്കു സഖറിയാ, വൈസ് പ്രസിഡണ്ട് റവ. റോഷൻ.വി. മാത്യൂസ്, സെക്രട്ടറി ബിജു ഇട്ടൻ, ട്രഷറർ മാത്യു സ്കറിയ എന്നിവരോടൊപ്പം റവ.ഡോ. ജോബി മാത്യൂ (സ്പോർട്സ് കൺവീനർ) റവ. സോനു വര്ഗീസ് (യൂത്ത് കോർഡിനേറ്റർ ) പ്രോഗ്രാം കോർഡിനേറ്റർ ആൻസി ശാമുവേൽ, ജോൺസൻ ഉമ്മൻ (പിആർഓ) , നൈനാൻ വീട്ടിനാൽ, ഏബ്രഹാം തോമസ് (വോളന്റിയർ ക്യാപ്റ്റന്മാർ) ജോൺസൻ വർഗീസ് (ഓഡിറ്റർ) എന്നിവരും വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി വരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News