ഫൊക്കാന അന്തർദേശിയ കണ്‍വെൻഷൻ 2024 ജൂലൈ 18 മുതൽ 20 വരെ വാഷിങ്ങ്ടൺ ഡി.സി യിൽ

2024 ജൂലൈയിൽ 18 മുതൽ 20 വരെ വാഷിങ്ങ്ടൺ ഡി സി യിൽ വെച്ച് നടത്തുന്ന ഫൊക്കാനാ അന്തർദേശിയ കണ്‍വന്‍ഷനുവേണ്ടിയുള്ള കൺവെൻഷൻ സെന്റർ ആയ മാരിയറ്റ് ,മോണ്ട്ഗോമറി കൗണ്ടി കോൺഫ്രൻസ് സെന്റർ ,ബെഥേസ്‌ഡേ ( bethesda) , ഗ്രേറ്റർ വാഷിങ്ങ്ടൺ ഡി സി യിൽ ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി കല ഷഹി കൺവെൻഷൻ ചെയർ വിപിൻ രാജ് എന്നിവർ നേതാക്കൾ സന്ദർശിച്ചു കോൺട്രാക്ടിൽ ഒപ്പുവെച്ചു.

ചരിത്രത്തിൽ ആദ്യമായാണ് കൺവെൻഷന് ഒന്നരവർഷം മുമ്പുതന്നെ കോൺട്രാക്ട് സൈൻ ചെയ്യാൻ കഴിഞ്ഞത്. ഒരു ചരിത്ര കൺവെൻഷൻ ആണ് 2024 ഫൊക്കാന പ്ലാൻ ചെയ്യുന്നത്. ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം പ്രവർത്തകരെയും ഗസ്റ്റുകളെയും ഈ കൺവെൻഷനിലേക്ക് പ്രതിഷിക്കുന്നുണ്ട് . വാഷിങ്ങ്ടൺ ഏരിയയിൽ ഏറ്റവും കൂടുതൽ ആളെ ഉൾകൊള്ളാൻ കഴിയുന്ന കൺവെൻഷൻ സെന്റർ ആണ് നാം കോൺട്രാക്ട് സൈൻ ചെയ്തിരിക്കുന്നത്. 1500 പേർക്ക് താമസിക്കുവാൻ ഉള്ള സൗകര്യം കോൺട്രാക്ടിൽ ഒപ്പുവെച്ചു എങ്കിൽ കുടിയും 5000 ൽ അധികം ആളുകളെ ആണ് പ്രതിക്ഷിക്കുന്നതെന്നു പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

മുന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ മാരിയറ്റ് ,മോണ്ട്ഗോമറി കൗണ്ടി കോൺഫ്രൻസ് സെന്റർ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് സന്ദർശിച്ച ഭാരവാഹികള്‍ ഒരേ സ്വരത്തിൽ അറിയിച്ചു. വാഷിങ്ങ്ടൺ ഡി.സി ഏരിയയിലെ ഏറ്റവും വലിയ ഹോട്ടൽ സമുച്ചയം ആണ് ഫൊക്കാന കൺവെൻഷന് വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2024 ലെ ജനറൽ കണ്‍വെൻഷൻ ഒരു ചരിത്ര സംഭവം ആയിരിക്കും, .വാഷിങ്ങ്ടൺ ഡി.സി യിൽ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന നാല് പതിറ്റാണ്ട് എന്ന ചരിത്ര നിയോഗത്തിൽ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കണ്‍വെൻഷന് .

ഈ കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിന്റെ താളുകളിൽ അവിസ്മരണീമാക്കുവാൻ പരമാവധി ശ്രമിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു . ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വൻഷൻ ലോകം മുഴുവൻ പരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . നിരവധി പദ്ധികള്‍ നാം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം പോകാനുണ്ട് . നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു വാഷിങ്ങ്ടൺ ഡി .സി കൺവെൻഷൻ ഒരു പാതയൊരുക്കലാണ്.

അമേരിക്കയിലെയും കാനഡയിലെയും തന്നെയല്ല ലോകത്തിന്റെ പല ഭാഗത്തുനിന്നും ഈ കൺവെൻഷന് എത്തുമെന്ന് പലരും അറിയിച്ചിട്ടുണ്ട്, എല്ലാ മലയാളികളെയൂം ഈ പ്രവാസി കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു. .

ഈ ഭരണസമിതി അധികാരം ഏറ്റപ്പോൾ മുതൽതന്നെ തന്നെ വളരെ ചിട്ടയോടു കൂടിയുള്ള പ്രവർത്തങ്ങൾ ആണ് മുന്നോട്ട് പോകുന്നത് , ഇത്രയും നേരത്തെ തന്നെ കൺവെൻഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്‌ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണെന്ന് ട്രഷർ ബിജു ജോൺ അറിയിച്ചു.

യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്ന ഒരു മഹോത്സവമാകും ഈ കണ്‍വെൻഷൻ എന്നും കൺവൻഷന്റെ നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങൾ ചെയ്തു വരുന്നതായി കൺവെൻഷൻ ചെയർമാൻ വിപിൻ രാജ് അറിയിച്ചു.

ഫൊക്കാനായുടെ ഈ അന്തർദേശിയ കണ്‍വെൻഷനിൽ ഭാഗമാകുവാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കലാ ഷഹി , ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിഡ്‌ജറ് ജോർജ് ,കൺവെൻഷൻ ചെയർമാൻ വിപിൻ രാജ് , നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റിബോർഡ് മെംബേർസ് , റീജണൽ വൈസ് പ്രെസിഡന്റുമാർ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News