തലവടി ഗ്രാമം ഉത്സവ ലഹരിയിൽ; തലവടി ചുണ്ടൻ പുതുവത്സര ദിനത്തിൽ നീരണിയും

എടത്വ: നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം യാഥാർത്യമാകാൻ ഇനി മണിക്കൂറുകൾ മാത്രം.

ആർപ്പുവിളികളാലും വഞ്ചിപ്പാട്ടിനാലും മുകരിതമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുതുവത്സരദിനത്തിൽ 11.30 നും 11.54 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തലവടി ചുണ്ടൻ വള്ളം നീരണിയും. വീടുകളും വഴിയോരങ്ങളും അലങ്കരിച്ചാണ് തലവടി ഗ്രാമവാസികൾ തലവടി ചുണ്ടനെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. പ്രദേശം ആകെ ഉത്സവ ലഹരിയിലായി കഴിഞ്ഞു. മാലിപ്പുരയുടെ മറ നീക്കിയതോടു കൂടി നൂറ് കണക്കിന് ജലോത്സവ പ്രേമികൾ ആണ് നീരണിയലിനായി ഒരുങ്ങിയിരിക്കുന്ന തലവടി ചുണ്ടനെ കാണാൻ എത്തുന്നത്.പ്രദർശന തുഴച്ചിലിന് വേണ്ടി ഇതിനോടകം തലവടി ചുണ്ടൻ ഡാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തുഴച്ചിൽ ആരംഭിച്ചു കഴിഞ്ഞു.

നീരണിയലിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് സമിതി പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ട്രഷറാർ പി.ഡി.രമേശ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.

രക്ഷാധികാരിമാരായ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, റവ.ഫാദർ ഏബ്രഹാം തോമസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.വർക്കിംങ് പ്രസിഡൻ്റ് വി.അരുൺകുമാർ ജേഴ്സി പ്രകാശനവും ഓവർസീസ് കോർഡിനേറ്റർ ഷിക്കു അമ്പ്രയിൽ ലോഗോ പ്രകാശനവും ചെയ്യും. മുഖ്യശില്പി സാബു നാരായണൻ ആചാരിയെ ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ ആദരിക്കും. നിർമ്മാണ കമ്മിറ്റി ഭാരവാഹികളെ ചുണ്ടൻ വള്ള അസോസിയേഷൻ പ്രസിഡൻ്റ് ആർ.കെ.കുറുപ്പ് ആദരിക്കും.

തലവടി ചുണ്ടൻ ശില്പി സാബു നാരായണൻ ആചാരി,ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ എന്നിവരെ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡൻ്റ് കനീഷ് കുമാർ, സെക്രട്ടറി ബിനോയി മംഗലത്താടിയിൽ, ഗോകുൽ എന്നിവർ ചേർന്ന് ആദരിക്കും. കളിവള്ള ശില്പികളെ വർക്കിംങ്ങ് ചെയർമാൻ അജിത്ത്കുമാർ പിഷാരത്ത്, ഓഹരി ഉടമകളെ അഡ്വ.സി.പി സൈജേഷ്,ചുണ്ടൻ വള്ള നിർമ്മാണത്തിന് (മാലിപ്പുര ) വസ്തു വിട്ടു നല്കിയ ഡോ. പുത്തൻവീട്ടിൽ സണ്ണിയെ എക്സിക്യൂട്ടീവ് അംഗം ജെറി മാമ്മൂട്ടിലും ഫാൻസ് അസോസിയേഷൻ അംഗങ്ങളെ എക്സിക്യൂട്ടീവ് അംഗം വിൻസൻ പൊയ്യാലുമാലിൽ എന്നിവർ ആദരിക്കും. വർക്കിംങ്ങ് ചെയർമാൻ ജോജി ജെ വൈലപ്പള്ളി സ്വാഗതവും ജനറൽ കൺവീനർ ഡോ. ജോൺസൺ വി.ഇടിക്കുള കൃതജ്ഞതയും നിർവഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ- സാംസ്ക്കാരിക – സാമൂഹിക – ജലോത്സവ സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും മാലിപ്പുരയിൽ എത്തിച്ചത്. കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നിരുന്നു.നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിൻ്റിൽ ഡോ.വർഗ്ഗീസ് മാത്യംവിൻ്റെ പുരയിടത്തിൽ താത്കാലികമായി ഉള്ള മാലിപ്പുരയിൽ വെച്ച് ആണ് തലവടി ചുണ്ടൻ വളളം നിർമ്മിച്ചത്.കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർമ്മാണം നിർവഹിച്ചത്.

127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉള്ളതാണ്. 83 തുഴച്ചിൽക്കാരും 5 പങ്കായകാരും, 9 നിലക്കാരും ഉൾപ്പെടെ 97 പേർ ഉണ്ടാകും.

തലവടി ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ചും ക്ലബ് രൂപീകരണ കമ്മറ്റി രൂപീകരിക്കുന്നതിന് തലവടി പനയന്നൂർകാവ് ക്ഷേത്ര ആഡിറ്റോറിയത്തിൽ 2020 നവംബർ 3ന് കൂടിയ പൊതുയോഗത്തിന് ശേഷം രൂപികരിച്ച് രജിസ്റ്റർ ചെയ്ത തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിലാണ് നിർമ്മാണം ഏകോപിപ്പിച്ചത്.
പ്രസിഡൻറ് കെ.ആർ.ഗോപകുമാർ,ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ , ട്രഷറാർ പി.ഡി രമേശ് കുമാർ, വർക്കിംങ്ങ് പ്രസിഡൻറുമാരായ ജോജി ജെ വൈലപള്ളി, അരുൺകുമാർ പുന്നശ്ശേരിൽ , അജിത്ത് കുമാർ പിഷാരത്ത്,ജനറൽ കൺവീനറർമാരായ അഡ്വ.സി.പി.സൈജേഷ്, ഡോ.ജോൺസൺ വി.ഇടിക്കുള,ഓവർസീസ് കോർഡിനേറ്റർമാരായ ഷിക്കു അമ്പ്രയിൽ, സജി മണക്ക്, ബൈജു കോതപുഴശ്ശേരിൽ, മധു ഇണ്ടംതുരുത്തിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടിൽ,വിൻസൻ പൊയ്യാലുമാലിൽ, ബിനോയി മംഗലത്താടിൽ, ഓഫീസ് കോർഡിനേറ്റർ റിനു ജി.എം എന്നിവർ അടങ്ങിയ സമിതിയാണ് നേതൃത്വം നല്കുന്നത്.

പത്ര സമ്മേളനത്തിൽ വർക്കിംങ്ങ് പ്രസിഡൻ്റുമാരായ അജിത്ത് കുമാർ പിഷാരത്ത്, ജോജി വൈലപ്പള്ളി, ജനറൽ കൺവീനർമാരായ അഡ്വ.സി.പി.സൈജേഷ്, ഡോ.ജോൺസൺ വി. ഇടിക്കുള, എക്സിക്യൂട്ടീവ് അംഗം വിൻസൻ പൊയ്യാലുമാലിൽ എന്നിവർ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News