ചലച്ചിത്ര-സീരിയൽ നിർമാതാവ് വി.ആർ.ദാസ് (73) അന്തരിച്ചു

തൃശ്ശൂര്‍: ചലച്ചിത്ര-സീരിയൽ നിർമാതാവ് വി.ആർ.ദാസ് (73) അന്തരിച്ചു. 50 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് അദ്ദേഹം നാട്ടിൽ സ്ഥിരതാമസം തുടങ്ങിയത്. കലാപരമായ ഗുണങ്ങളുള്ള ലാഭേച്ഛയില്ലാത്ത സിനിമകള്‍ നിര്‍മ്മിച്ച അദ്ദേഹം മൂന്ന് സിനിമകൾ, രണ്ട് മെഗാ സീരിയലുകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്.

പി എൻ മേനോൻ സംവിധാനം ചെയ്ത നേർക്കുനേർ, അശോക് ആർ നാഥ് സംവിധാനം ചെയ്ത മിഴികൾ സാക്ഷി, സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്ത കളർ ബലൂൺ എന്നിവയാണ് വി ആർ ദാസ് നിർമ്മിച്ച ചിത്രങ്ങൾ. സാൻഡ് നഗർ, ഡ്രീം സിറ്റി എന്നീ സീരിയലുകൾ അദ്ദേഹം യുഎഇ ആസ്ഥാനമാക്കി നിർമ്മിച്ചു. സാൻഡ് സിറ്റി സംവിധാനം ചെയ്തത് ശ്യാമപ്രസാദും ഡ്രീം സിറ്റി സജി സുരേന്ദ്രനും ആണ്.

ഭാര്യ വിലാസിനി. മക്കൾ: രജിത ദാസ്, സജിത ദാസ്, മരുമക്കൾ രാജോഷ് നായർ, ശ്രീജിത്ത്. മൂന്ന് പേരക്കുട്ടികളുണ്ട്.

സംസ്കാരം നാളെ രാവിലെ ഒൻപതിന് ഐവർമഠത്തിൽ.

Print Friendly, PDF & Email

Leave a Comment

More News