കൊല്ലത്ത് പോലീസിനു നേരെ വടിവാള്‍ വീശി ഗുണ്ടകളുടെ വിളയാട്ടം; വെടിയുതിര്‍ത്ത് പോലീസ്

കൊല്ലം: കൊല്ലത്ത് പോലീസിനു നേരെ വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ പോലീസ് വെടി വെച്ചു. അടൂർ റസ്റ്റ് ഹൗസ് മര്‍ദ്ദന കേസിലെ പ്രതികളെ പിടികൂടാൻ കൊല്ലം പടപ്പക്കരയിലെത്തിയ പൊലീസിനു നേരെയാണ് വടിവാള്‍ വീശിയത്. സ്വയരക്ഷയ്ക്കായി പോലീസ് വെടിവെയ്ക്കുകയായിരുന്നു. മൂന്നു പേരാണ് പോലീസിനെ ആക്രമിച്ചത്. ഒരാളെ പിടികൂടിയെങ്കിലും മറ്റു രണ്ടുപേർ സമീപത്തെ തടാകത്തിൽ ചാടി രക്ഷപ്പെട്ടു.

നാല് റൗണ്ട് വെടിയുര്‍ത്തെങ്കിലും ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നാണ് കുണ്ടര പോലീസ് നല്‍കുന്ന വിശദീകരണം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ആന്റണിയും ലിജോയും അടക്കം മൂന്ന് പ്രതികൾ കുണ്ടറയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻഫോ പാർക്ക് സി ഐ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പടപ്പക്കരയിലേക്കെത്തുകയായിരുന്നു. വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയപ്പോൾ ഇവർ പൊലീസിന് നേരെ വടിവാൾ വീശി. ഇതോടെ പ്രാണരക്ഷാർത്ഥം സി ഐ നാല് തവണ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ ആന്റണിയും ലിജോയും കായലിൽ ചാടി രക്ഷപ്പെട്ടു.

Leave a Comment

More News