ഹണ്ടര്‍ ബൈഡനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി എഫ്ബിഐ

വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ നികുതി വെട്ടിപ്പ്, തോക്കു വാങ്ങുന്നതിനെ കുറിച്ചു നല്‍കിയ തെറ്റായ വിവരങ്ങള്‍ നല്‍കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസ്സെടുക്കുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് എഫ്.സി.ഐ. ഏജന്റുമാര്‍ വ്യക്തമാക്കി.

യുണൈറ്റഡ് സ്റ്റേറ്റസ് അറ്റോര്‍ണിയായി ട്രമ്പ് നിയമിച്ച ഡേവിഡ് വീസിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതാണ് ഹണ്ടര്‍ ബൈഡെനെതിരെ കേസ്സെടുക്കണമോ വേണയോ എന്ന തീരുമാനം. 2017 ലാണ് ഡേവിഡിനെ ബൈഡന്‍ ഈ തസ്തികയില്‍ നിയമിച്ചത്. നികുതി വെട്ടിപ്പ്, മണി ലോണ്ടറിംഗ്, ഗണ്‍ ആന്റ് ഫോറിന്‍ ലോബിയിംഗ് വയലേഷന്‍ എന്നിവയെ കുറിച്ചു ബൈഡനെതിരെ അന്വേഷണം നടക്കുകയായിരുന്നു. ഈ കേസ്സു കോടതിക്കു പുറത്തു ഒത്തുതീര്‍പ്പാക്കുന്നതിന് ഒരു മില്യണ്‍ ഡോളര്‍ ഐ.ആര്‍.എസിന് നല്‍കുന്നതിനും ബൈഡന്‍ തയ്യാറായിരുന്നു.

ഹണ്ടര്‍ ബൈഡനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിക്കുന്നതിന് ഹണ്ടറുടെ അറ്റോര്‍ണി ക്രിസ് ക്ലാര്‍ക്ക് വിസമ്മതിച്ചു. എന്നാല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും മാധ്യമങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെതിരെയുള്ള കേസ്സുകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിനില്‍ നിന്നും ചോര്‍ന്നതുപോലെയുള്ള ഒന്നായിരിക്കും ഇതെന്നും പറയപ്പെടുന്നു.

ആരോപണം അന്വേഷിക്കുവാന്‍ സ്‌പെഷ്യല്‍ കൗണ്‍സിലിനെ നിയമിക്കുമെന്ന പ്രചരണത്തെ ജൊ ബൈഡന്‍ നിയമിച്ച അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്റ് നിഷേധിച്ചു.

Print Friendly, PDF & Email

Leave a Comment

More News