വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സമ്മേളനം നാളെ

എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സമ്മേളനം ഫെബ്രുവരി 4 ന് രാവിലെ 9ന് എടത്വ കഫേ എയിറ്റ് ചെറീസ് ബാൻക്യൂറ്റ് ഹാളിൽ നടക്കും. ഏരിയ പ്രസിഡൻറ് എം.എം ഷെരീഫ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി റ്റി.വി. ബിജു ഉദ്ഘാടനം ചെയ്യും. എടത്വ യൂണിറ്റ് സെക്രട്ടറി ഒ.വി ആൻ്റണി പ്രമേയം അവതരിപ്പിക്കും. മുതിർന്ന വ്യാപാരികളെ രക്ഷാധികാരി കെ.എസ്. അനിൽകുമാർ ആദരിക്കും. ജില്ലാ പ്രസിഡൻ്റ് പി.സി.മോനിച്ചൻ സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി അജികുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. സ്വാഗത സംഘം ചെയർമാൻ റെജി പി. വർഗ്ഗീസ്, കെ.പി. മുരുകേശ്, യു.വിപിൻ, ഹരിദാസ് ജി, കെ.എം മാത്യൂ , ചെറിയാൻ ഫിലിപ്പ് ,ജിജി സേവ്യർ എന്നിവർ പ്രസംഗിക്കും.

കേരള ഫോക് – ലോർ അക്കാദമി അവാർഡ് ജേതാവ് ഡോ.രാപ്രസാദിനെ എ.എം ആരിഫ് എം.പി ആദരിക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ റെജി പി. വർഗ്ഗീസ് കൺവീനർ കെ.ആർ.ഗോപകുമാർ, ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment