ജാവലിൻ ത്രോയിൽ എടത്വ സ്വദേശിനി ടിൻ്റുവിന് വെള്ളി മെഡൽ

എടത്വ: വെസ്റ്റ് ബംഗാളിലെ മിദിനപ്പൂർ ജനൻഘോഷ് അരെബിന്ദ സ്റ്റേഡിയത്തിൽ ഫെബ്രുവരി 10 മുതൽ 12 വരെ നടന്ന ബംഗാൾ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യ,ശ്രീലങ്ക, ബംഗ്ലാദേശ് കായികതാരങ്ങൾ മാറ്റുരച്ച ജാവലിൻ ത്രോ,വനിതകളുടെ 35പ്ലസ് കാറ്റഗറിയിൽ കേരളത്തിന്‌ വേണ്ടി വെള്ളിമെഡൽ നേടി എടത്വ സ്വദേശിനി.

കേരള ഫയർ ഫോഴ്‌സിലെ സന്നദ്ധ സേന ആയ സിവിൽ ഡിഫെൻസിലെ തകഴി സ്റ്റേഷനിലെ പോസ്റ്റ്‌ വാർഡൻ ആണ് ടിൻ്റു.എടത്വ തൈപറമ്പിൽ ദിലീപ്മോൻ വർഗീസിൻ്റെ സഹധർമ്മിണിയാണ് ടിൻ്റു.ജെനിഫർ, നയോമി എന്നിവരാണ് മക്കൾ.

കോവിഡ് കാലഘട്ടത്തിൽ ടിൻ്റു നിരവധി സാമൂഹിക – ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള ടിൻ്റുവിനെ നേരിട്ട് കണ്ട് ആശംസ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News