ഒക്ലഹോമ സിറ്റി സീ ഫുഡ് റസ്റ്റോറന്റിൽ പോലീസ് റെയ്ഡ്

ഒക്ലഹോമ സിറ്റി (കെഫോർ) – ഒക്ലഹോമ സിറ്റി റസ്റ്റോറന്റിൽ പോലീസ് റെയ്ഡ്.ഒക്‌ലഹോമ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിലെയും ആൽക്കഹോൾ ബിവറേജ് ലോസ് എൻഫോഴ്‌സ്‌മെന്റ് കമ്മീഷനിലെയും ഉദ്യോഗസ്ഥർ എൻ .ഡബ്ലിയു ന് സമീപം സ്ഥിതി ചെയ്യുന്ന ലക്കി ഷാങ് സീഫുഡ് റെസ്റ്റോറന്റിൽ വെള്ളിയാഴ്ച പുലർച്ചെയാണ് റെയ്ഡ് നടത്തിയത്

ആൽക്കഹോൾ വില്പനക്ക് ലൈസൻസ് ഉള്ള റസ്റ്റോറന്റുകൾ പുലർച്ചെ 2 മണിക്ക് ശേഷം തുറന്നിരിക്കുന്നതു നിയമവിരുദ്ധമാണ്. ലക്കി ഷാങ്‌സ് സീ ഫുഡ് റെറ്റോറന്റ് പുലർച്ചെ 2 മണിക്ക് ശേഷം തുറന്നിരിക്കുന്നതിനെ കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് നവംബറിൽ തന്നെ അന്വേഷണം ആരംഭിച്ചിരുന്നതായി അധികാരികൾ പറയുന്നു,

“മയക്കുമരുന്ന് പോലുള്ള നിയമ വിരുദ്ധ സാധനങ്ങൾ ഇവിടെയുള്ളതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒക്ലഹോമ സിറ്റി പോലീസ് ഡിപ്പാർട്മെൻറ് ”സർജൻറ് ഡിലോൺ ക്വിർക്ക്പറഞ്ഞു.

നിയമപരമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് എബിഎൽഇ കമ്മീഷൻ അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുവാൻ പോലീസ് വിസമ്മതിച്ചു

Leave a Comment

More News