എഡ്മൺറ്റോൺ നമഹായുടെ വംശീയ വിരുദ്ധ സെമിനാർ വൻ വിജയം

എഡ്മൺറ്റോൺ :നോർത്തേൺ ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷന്റ(നമഹായുടെ) നേതൃത്വത്തിൽ വംശീയ വിരുദ്ധ (ആന്റി റേസിസം)സെമിനാർ നടത്തി. ആൽബെർട്ട പ്രൊവിൻസിൽ തന്നെ ആദൃമായാണ് ഇത്തരം സെമിനാർ നടക്കുന്നത്.

ബഹുമാനപ്പെട്ട ജെസ്‌വിർ ഡിയോൾ (എഡ്‌മിന്റൺ മെഡോസ് എം .എൽ .എ) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം സെമിനാർ ചെയ്തു. തുടർന്ന് ആൽബെർട്ട സമൂഹത്തിലെ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളായ Dr.പി.വി .ബൈജു, ശ്രീ.തോമസ് മാത്യു, ശ്രീമതി ഗോമതി ബൂറാട, ശ്രീമതി മറിയ സാപേട്ട , ശ്രീ ജോസഫ് ജോൺ കാൽഗറി , Dr.പരമേശ്വർ കുമാർ, ശ്രീ ബിനോജ് കുറുവായിൽ എന്നിവർ പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

കുമാരി നീതു ഡാക്സ് എം.സി ആയിരുന്ന ചടങ്ങിന് നമഹ പ്രസിഡന്റ് രവി മങ്ങാട്ട് സ്വാഗതവും, സെക്രട്ടറി പ്രജീഷ് നന്ദിയും രേഖപ്പെടുത്തി.

Print Friendly, PDF & Email

Related posts

Leave a Comment