കരിങ്കൊടി പേടി മാറാത്ത കേരള മുഖ്യന്‍; യൂത്ത് കോൺഗ്രസ് നേതാവവിനെ കരുതൽ തടങ്കലിലെടുത്തു

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദർശനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെ കരുതല്‍ തടങ്കലിലെടുത്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ചാലിശേരിയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കസ്റ്റഡിയിലെടുത്തത്.

സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെയാണ് ഉദ്ഘാടനം. ഇതിന് മുന്നോടി രാവിലെ 6 മണിയോടെ ഷാനിബിനെ ചാലിശ്ശേരി പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിആർപിസി 153ാം വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കലാണെന്നാണ് വിശദീകരണം. കൂടുതൽ പ്രവർത്തരകരെ തേടി പോലീസ് എത്തുന്നതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

 

Print Friendly, PDF & Email

Related posts

Leave a Comment